സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ, പരമ്പരാഗത അധ്യാപന രീതികൾക്ക് പുറമേ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ നിങ്ങൾ തയ്യാറാണോ? കുട്ടികളെ ഭാവിയിലേക്ക് തയ്യാറാക്കുന്ന 'സ്റ്റെം എഡ്യൂക്കേറ്റർ' ആയി മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ആപ്പ് ഡെവലപ്മെന്റ് എന്നിവയിൽ പ്രാവീണ്യം നേടി, രാജ്യാന്തര അംഗീകാരമുള്ള ഒരു മാസ്റ്റർ ട്രെയിനർ ആകാനുള്ള അവസരം ഒരുക്കുകയാണ് മനോരമ ഹൊറൈസൺ. നവംബർ 18-ന് 'റോബട്ടിക്സ് ആൻഡ് എഐ ട്രെയിനർ സർട്ടിഫിക്കേഷൻ' (Robotics & AI Trainer Certification) പ്രോഗ്രാമിലേക്ക് പുതിയ ബാച്ച് ആരംഭിക്കുകയാണ്.
'Robotics & AI Trainer Certification' കോഴ്സിന്റെ ഭാഗമാകാൻ https://forms.cloud.microsoft/r/kp7jZeUTXv ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം.
വെറുമൊരു തിയറി ക്ലാസ് എന്നതിനപ്പുറം പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് .ഈ 3 മാസത്തെ ലൈവ്-ഓൺലൈൻ പ്രോഗ്രാം കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് STEM.org അക്രഡിറ്റഡ് മാസ്റ്റർ ട്രെയിനർ സർട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ നേടാൻ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ, പഠനത്തോടൊപ്പം പ്രോജക്റ്റുകൾ സ്വന്തമായി ചെയ്തു പഠിക്കാൻ സൗജന്യ റോബോട്ടിക്സ് & IoT കിറ്റും ലഭിക്കുന്നതാണ്. ഈ കോഴ്സിൽ പങ്കുചേരുന്നവർക്ക് കോഡിങ് മുതൽ IoT വരെയുള്ള 12 ഹാൻഡ്സ്-ഓൺ മോഡ്യൂളുകളും 8-ലധികം ഇൻഡസ്ട്രി പ്ലാറ്റ്ഫോമുകളും ടൂളുകളും പഠിക്കാം. സർട്ടിഫിക്കേഷനൊപ്പം അധ്യാപന പരിചയം നേടാൻ ആഗ്രഹിക്കുന്നവർക്കായി ഇന്റേൺഷിപ്പ് ഓപ്ഷനും ലഭ്യമാണ്.
സ്റ്റെം എഡ്യൂക്കേഷൻ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന സയൻസ് ബിരുദധാരികൾക്കും റോബട്ടിക്സും എഐയും ക്ലാസ് മുറികളിലേക്ക് കൊണ്ടുവന്ന് അധ്യാപനം കൂടുതൽ ആകർഷകമാക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ അധ്യാപകർക്കും കോഴ്സിൽ പങ്കെടുക്കാം. ഉയർന്ന ഡിമാൻഡുള്ള ഒരു സ്പെഷ്യലൈസേഷൻ സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്ന B.Ed & എഡ്യൂക്കേഷൻ വിദ്യാർഥികൾ, സാങ്കേതിക അറിവ് അധ്യാപന മേഖലയിലേക്ക് വഴിതിരിച്ചുവിടാൻ ഇഷ്ടപ്പെടുന്ന എഞ്ചിനീയറിങ് ബിരുദധാരികൾ, അതിവേഗം വളരുന്ന എഡ്-ടെക് മേഖലയിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർ, റോബട്ടിക്സിലും എഐയിലും താല്പര്യമുള്ള ആർക്കും ഈ കോഴ്സിൽ പങ്കെടുക്കാം. റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://forms.cloud.microsoft/r/kp7jZeUTXv. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 9048 991 111.