AI Image

എഐ..എഐ..എഐ...നമ്മൾ കാണുന്നതും കേൾക്കുന്നതുമെല്ലാം എഐ ആയിക്കഴിഞ്ഞു. എന്നാൽ ഇപ്പോളും എഐ ടൂളുകൾ കാര്യമായി ഉപയോഗിക്കാൻ പലർക്കും അറിയില്ല. ഒരുപക്ഷേ അത് ഉപയോഗിക്കാനുള്ള പേടി, അതല്ലെങ്കിൽ അതിനെകുറിച്ച് ഗൗനിക്കുന്നില്ല. എന്നാൽ ടെക്നോളജി വളർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് എഐ ടൂളുകൾ പഠിച്ചില്ലെങ്കിൽ ക്ലാസ്മുറിയിലും ജോലി സ്ഥലത്തുമെല്ലാം നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. 'ഫ്യൂച്ചർ വിത്ത് എഐ' ഓൺലൈൻ പ്രോഗ്രാമിന്റെ ഭാഗമാകാൻ https://forms.cloud.microsoft/r/uQc13gS3iH ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. 

നിങ്ങളുടെ കയ്യിൽ ഒരു 10 ദിവസം എടുക്കാൻ ഉണ്ടോ? കോഡിങോ ഡിഗ്രിയോ, മുൻ പ്രവർത്തി പരിചയമോ ഒന്നും ആവശ്യമില്ല. ബ്രാൻഡിങ്ങിനും, മാർക്കറ്റിങ്ങിനും സെയിൽസിനും വിഡിയോക്കുമെല്ലാം എങ്ങനെ എഐ ഉപയോഗിക്കാമെന്ന് പഠിക്കാൻ ഇതാ അവസരം. മലയാള മനോരമയുടെ വിദ്യാഭ്യാസ ചാനലായ മനോരമ ഹൊറൈസൺ 'ഫ്യൂച്ചർ വിത്ത് എഐ' (Future With AI) എന്ന കോഴ്സ് ഇന്ന് മുതൽ 27 വരെ സംഘടിപ്പിക്കുന്നു. ഇതിലൂടെ എഐ ടൂളുകൾ കണ്ടും അനുഭവിച്ചും ഉപയോഗിച്ചും കൊണ്ടുതന്നെ കാര്യങ്ങൾ മനസിലാക്കാം. പ്രാഥമികമായ വിവരങ്ങൾ മുതൽ അഡ്വാൻസ്ഡ് ആയി എങ്ങനെയെല്ലാം എഐയെ ഉപയോഗപ്പെടുത്താമെന്ന് ഈ വർക്​ഷോപ്പിലൂടെ മനസിലാക്കാം. ലൈവ് ക്ലാസുകളും റെകോർഡഡ് ക്ലാസുകളും ഉണ്ടായിരിക്കും.

വെറുമൊരു തിയറി ക്ലാസല്ല, മറിച്ച്, തന്ത്രപരമായി എങ്ങനെ നമ്മുടെ മാർക്കറ്റിങ് അസിസ്റ്റന്റായി എഐയെ ഉപയോഗപ്പെടുത്താം, എങ്ങനെ മടിപിടിപ്പിക്കുന്ന ജോലികളെ എളുപ്പമാക്കാം, കണ്ടന്റും വിഡിയോകളും അവതാറുമെല്ലാം എങ്ങനെ എഐ ഉപയോഗിച്ചു ചെയ്യാം എന്നെല്ലാം ഇതിലൂടെ പഠിക്കാം. പരമ്പരാഗതമായി നമ്മൾ കാണുന്ന മാർക്കറ്റിങ് തന്ത്രങ്ങളെല്ലാം പതിയെ ഇല്ലതായികക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ കോഴ്സ് പഠിച്ചിറങ്ങുന്നതോടെ എഐയെ കുറിച്ച് വെറുതെ അറിഞ്ഞു പോകുന്നതിനു പകരം, ഒരു എഐ പവേർഡ് മാർക്കറ്ററായി മാറാൻ നിങ്ങൾക്ക് സാധിക്കും.

നിങ്ങളൊരു വിദ്യാർഥിയോ, ജോലി ചെയ്യുന്നവരോ, ഫ്രീലാൻസറോ, ബിസിനസ് ഉടമയോ, കച്ചവടക്കാരോ, ആരുമാകട്ടെ. ഈ പ്രോഗ്രാം കഴിഞ്ഞിറങ്ങുന്നതോടെ ഇന്നത്തെ മാർക്കറ്റിങ് ഇൻഡസ്ട്രിയിൽ നിങ്ങൾക്ക് വളരെ മികച്ച രീതിയിൽ തന്നെ നിൽക്കാം. ഈ കോഴ്സിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും റജിസ്റ്റർ ചെയ്യൂ: https://forms.cloud.microsoft/r/uQc13gS3iH. വിശദവിവരങ്ങൾക്ക് വിളിക്കൂ: +91 9048 991 111. 

ENGLISH SUMMARY:

Manorama Horizon, the education platform of Malayala Manorama, is organising a 10-day online programme titled 'Future With AI' from November 16 to 27. The course is designed for students, working professionals, freelancers, entrepreneurs and business owners who want to learn practical applications of artificial intelligence without requiring coding skills, a degree or prior work experience. Participants will learn how to use AI tools for branding, marketing, sales, content creation, video production and business automation through live and recorded sessions.