Image Creddit: AI, g2a

ജോലിഭാരം ലഘൂകരിക്കാൻ തൊഴിലിടങ്ങളിൽ വ്യത്യസ്ത എഐ ടൂളുകളും, ആപ്ലിക്കേഷനുകളും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ മേഖലയും തൊഴിലിന്റെ സ്വഭാവത്തിലും രീതികളിലും വ്യത്യസ്തമാണ് എന്നതിനാൽ തന്നെ പൊതുവായിട്ടുള്ള എഐ ടൂളുകളെക്കാൾ അതാത് മേഖലകൾക്ക് അനുയോജ്യമായ രീതിയിൽ തയാറാക്കപ്പെടുന്ന എഐ ടൂളുകൾക്കും ആപ്ലിക്കേഷനുകൾക്കും സവിശേഷത ഏറുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ അധ്യാപകർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന രീതിയിൽ തയാറാക്കപ്പെട്ടിരിക്കുന്ന എഐ ടൂൾ ആണ് ക്ലോഡ് എഐ

ഇത് സാധാരണ എഐ ടൂളുകളിൽ നിന്ന് വ്യത്യസ്തമായി അധ്യാപനത്തെ കേന്ദ്രീകരിച്ചു നിർമ്മിക്കപ്പെട്ടതാണ്. വലിയ സിലബസുകളിൽ നിന്ന് കൃത്യമായ നോട്ടുകൾ നിർമ്മിക്കാം, ക്രിട്ടിക്കൽ തിങ്കിങ് ആക്ടിവിറ്റികൾ ഡിസൈൻ ചെയ്യാം, സ്റ്റഡി മെറ്റീരിയലുകളും പ്രസന്റേഷനുകളും നിർമ്മിക്കാം, പ്ലാനുകൾ തയാറാക്കാം. കൃത്യമായ പ്രോംപ്റ്റുകൾ തയാറാക്കി സൗകര്യത്തിനനുസരിച്ച് വർക്ക് സ്പെയ്സ് നിർമ്മിക്കാം അങ്ങനെ ക്ലോഡ് എഐ യുടെ സഹായത്താൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നവീനവും ഫലപ്രദവുമായ പഠനാനുഭവം ലഭ്യമാകും. 

ക്ലോഡ് എഐ യെക്കുറിച്ച് കൂടുതൽ അറിയാനും പരിശീലനം നേടാനും താല്പര്യനുള്ളവർക്ക് ജൂൺ 4, 5 തീയതികളിലായി മനോരമ ഹൊറൈസൺ നടത്തുന്ന ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ   ചെയ്യുക. https://forms.cloud.microsoft/r/22yAEgG8FL. ഫോൺ: 9048991111. 

ENGLISH SUMMARY:

Manorama Horizon is conducting a specialized two-day online training course on June 4 and 5 to introduce educators to the advanced capabilities of Claude AI. Unlike generic artificial intelligence systems, Claude AI is uniquely optimized to enhance classroom learning and streamline the daily academic workflows of teachers. The advanced platform allows users to extract precise study notes from expansive syllabi, structure lesson plans, and dynamically design critical thinking activities. Participants will also learn how to configure tailored digital workspaces using prompt engineering to create presentations and interactive materials effortlessly. Interested individuals can secure their seats by registering via the official Microsoft form link or by calling 9048991111 for more corporate enrollment details.