AI Image
മാർക്കറ്റിങ് ക്യാംപെയിൻ ചെയ്യുമ്പോൾ ഉദ്ദേശിച്ച റിസൽട്ട് കിട്ടണമെങ്കിൽ ഹാർഡ് വർക്ക് കൊണ്ടുമാത്രം കാര്യമില്ല അല്പം സ്മാർട്ട് ആയി ചിന്തിക്കണം. അവിടെയാണ് പെർഫോമൻസ് മാർക്കറ്റിങ്ങിന്റെ പ്രാധാന്യം. പരസ്യ ഏജൻസികളിൽ പെർഫോമൻസ് മാർക്കറ്റിങ്ങിൽ സ്പെഷലൈസേഷൻ നേടിയവർക്ക് തൊഴിൽ സാധ്യതയും ഏറെയാണ്. പെർഫോമൻസ് മാർക്കറ്റിങ്ങിൽ കരിയർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റൽ ലെസണുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ നടത്തുന്ന പെർഫോമൻസ് മാർക്കറ്റിങ് ബൂട്ട് ക്യാംപിൽ പങ്കെടുക്കാം.
ഗൂഗിൾ പരസ്യങ്ങൾ, മെറ്റാ പരസ്യങ്ങൾ, ട്രാക്കിങ്, അനലിറ്റിക്സ്, ഒപ്റ്റിമൈസേഷൻ സ്ട്രാറ്റജികൾ, യഥാർഥ ക്യാംപെയിൻ സിമുലേഷനുകൾ തുടങ്ങിയവ ഉൾപ്പെടുന്ന കോഴ്സ് പൂർണമായും ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. പരസ്യ പ്ലാറ്റ്‌ഫോമുകളിൽ ലാഭകരമായ പരസ്യ ക്യാംപെയിനുകളുടെ ആവിഷ്കരിക്കണം, മീഡിയ പ്ലാനിങ്, ഓരോ പ്ലാറ്റ്ഫോമിനും അനുയോജ്യമായ പരസ്യങ്ങൾ ഒരുക്കേണ്ട രീതി, ബജറ്റിങ് തുടങ്ങിയവയിലെല്ലാം പ്രയോഗിക പരിശീലനം നേടാം.
ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ പ്രമുഖനായ ഹരി ബി നായരുടെ നേതൃത്വത്തിലാണ് കോഴ്സ് നടത്തപ്പെടുന്നത്. ഏപ്രിൽ 23 ന് ആരംഭിക്കുന്ന കോഴ്സിന്റെ വിശദവിവരങ്ങൾ അറിയുന്നതിനും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/JVP2F ഫോൺ: 9048991111.