yogaloans

TOPICS COVERED

സംസ്ഥാനത്തെ പ്രമുഖ സ്വർണപ്പണയ കമ്പനിയായ യോഗക്ഷേമം ലോൺസിനെ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ് സ്വർണ വായ്പ രംഗത്ത് ചുവടുറപ്പിക്കുന്നു. ടാറ്റ ക്യാപിറ്റലാണ് യോഗ് ലോൺസിന്റെ 88.5 ശതമാനം ഓഹരികൾ ഏറ്റെടുക്കുക. ​ഏകദേശം 320 കോടി രൂപ മൂല്യം കണക്കാക്കുന്ന യോഗ് ലോൺസിന്‍റെ വളർച്ചയ്ക്ക് ടാറ്റാ ക്യാപിറ്റൽ 93 കോടി രൂപയുടെ  നിക്ഷേപം നടത്തും. 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യോഗക്ഷേമം ലോൺസിന് കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 162ലധികം ശാഖകളുണ്ട്. ദക്ഷിണേന്ത്യയിലെ സ്വർണവായ്പാ വിപണിയിൽ ശക്തമായ സാന്നിധ്യമാകാനും റീട്ടെയിൽ വായ്പ പോർട്ട്ഫോളിയോ വിപുലീകരിക്കാനുമാണ് ടാറ്റാ ക്യാപിറ്റൽ യോഗ് ലോൺസ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. 

മാർച്ച് 31ലെ കണക്കുപ്രകാരം യോഗ് ലോൺസ് ആസ്തി 708കോടി രൂപയാണ്. നിലവിൽ ലയനമില്ലെങ്കിലും രണ്ട് വർഷത്തിനപ്പുറം ടാറ്റ ക്യാപിറ്റലായി യോഗ് ലോൺസ് പരിണമിക്കുമെന്നും കമ്പനി കൊച്ചിയിൽ അറിയിച്ചു.

ENGLISH SUMMARY:

Tata Group is strengthening its presence in the gold loan sector by acquiring Yogakshemam Loans, a prominent gold loan company in the state. Tata Capital will acquire 88.5% of Yogakshemam Loans' shares, marking a significant investment in the gold lending market.