AjmiFoods

TOPICS COVERED

കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്പന്ന ബ്രാൻഡായ അജ്മി ഫുഡ്സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നടൻ കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്തു വർഷമായി അജ്മി ഫുഡ്സിന്റെ ബ്രാൻഡ് അംബാസഡറായി നടി ഭാവന തുടരുന്നതിനൊപ്പമാണ് കുഞ്ചാക്കോ ബോബനും അജ്മിയുടെ ഭാഗമായത്. 

കോട്ടയം പാലായിൽ നടന്ന ചടങ്ങിൽ അജ്മിയുടെ പുതിയ ഉത്പന്നങ്ങളും അവതരിപ്പിച്ചു. അജ്മി ഫുഡ്സ് ചെയർമാൻ ഹാജി അബ്ദുൽ ഖാദർ, ഡയറക്ടർമാരായ കെഎ ഫൈസൽ,

കെ.എ. മുഹമ്മദ് അഫ്സൽ, കെ.എ. റാഷിദ് എന്നിവർ പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെയും ഭാവനയുടെയും പങ്കാളിത്തം അജ്മിയുടെ ഗുണമേന്മയും വിശ്വാസവും ജനങ്ങളിൽ എത്തിക്കാൻ കൂടുതൽ സഹായിക്കുമെന്ന് അജ്മി ഫുഡ്സ് ചെയർമാൻ ഹാജി അബ്ദുൽ ഖാദർ പറഞ്ഞു.

ENGLISH SUMMARY:

Ajmi Foods brand ambassador announcement features actor Kunchacko Boban joining actress Bhavana as the fresh face of the popular Kerala food brand. The official unveiling took place during a special launch event held in Pala, Kottayam, alongside the introduction of new company products.