Meralda-Jewellery

പുത്തന്‍മാറ്റങ്ങളുമായി മെറാള്‍ഡ ജ്വല്ലറി ഷോറും കൊച്ചി എം.ജി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ജ്വല്ലറി ഉദ്ഘാടനം ചെയ്തു. ഡിസൈനര്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് മെറാള്‍ഡയുടെ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി എം.ജി റോഡില്‍ മഹാരാജാസ് മെട്രോ സ്റ്റേഷനു സമീപത്ത് വിശാലമായ സൗകര്യങ്ങളോടെയാണ് മെറാള്‍ഡ ജ്വല്ലറിയുടെ പുതിയ ഷോറും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇരു നിലകളിലായി പുതുമയുള്ള ഡിസൈനുകളില്‍ സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ബ്രാന്‍ഡ് മൂല്യമുള്ള ജ്വല്ലറിയായി മെറാള്‍ഡയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍ ഇടത്തില്‍ പറഞ്ഞു. 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മെറാള്‍ഡ ജ്വല്ലറിക്ക് കേരളത്തിന് പുറമെ മംഗലാപുരം, ദുബായ്, അബുദാബി എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും കൂടതല്‍ വിദേശരാജ്യങ്ങളിലേക്കും ഷോറുമുകള്‍  വിപുലികരിക്കുകയാണ് ലക്ഷ്യം. മെറാള്‍ഡ ജ്വല്ലറി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് ഷാനില്‍, ഹൈബി ഈഡന്‍ എം.പി.എം.എം ടി.വി സി.ഇ.ഒ  പി.ആര്‍. സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ENGLISH SUMMARY:

Malayala Manorama Online News reports that the new Meralda Jewellery showroom has officially opened on MG Road in Kochi, inaugurated by Lulu Group Chairman M.A. Yusuffali. The expansive two-story showroom offers a vast collection of designer gold ornaments, marking another milestone for the brand's growing presence.