ibis-academy

‌ഇന്ത്യയിൽ ആദ്യമായി എഐ-ഏജന്റിക് ഓട്ടോമേഷൻ ഉൾപ്പെടുത്തിയ കോഴ്‌സുകളിലൂടെ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികളെ മാറ്റിമറിച്ച് ഐബിസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ. സാധാരണ എഐ ടൂളുകളിൽ നിന്ന് വ്യത്യസ്തമായി സങ്കീർണ്ണമായ ഓഫിസ് ജോലികൾ വരെ സ്വയം ചെയ്യാൻ കഴിവുള്ള എഐ സംവിധാനങ്ങൾ നിർമിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ രീതി.  ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എച്ച്.ആർ മാനേജ്‌മെന്റ്, ഗ്ലോബൽ ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ കോഴ്‌സുകളിലാണ് എഐ ഓട്ടോമേഷൻ പരിശീലനം നൽകുന്നത്. എഐയെ ഉപയോഗിക്കുന്നവരേക്കാൾ അതിനെ നിയന്ത്രിക്കുന്ന പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐബിസ് അക്കാദമി അധികൃതർ വ്യക്തമാക്കി

ENGLISH SUMMARY:

AI-agentic automation is transforming education at Ibis Academy, offering innovative courses that move beyond traditional learning. Students will be trained to build and control AI systems capable of complex office tasks, positioning them as AI controllers rather than mere users.