സുവര്‍ണ നേട്ടം കൈവരിച്ച് എംആര്‍എഫ് ടയേഴ്‌സ്. രാജ്യത്തെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ടയര്‍ ബ്രാന്‍ഡായി MRF ടയേഴ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പുറത്തിറക്കിയ 'ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100–2026' റിപ്പോർട്ടിലാണ് രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിനെ ഏറ്റവും മികച്ച ടയർ ബ്രാൻഡായി പ്രഖ്യാപിച്ചത്. ആഗോള തലത്തിൽ ഏറ്റവും ശക്തമായ 3 ടയർ ബ്രാൻഡുകളിലൊന്നായും എംആർഎഫ് തിരഞ്ഞെടുക്കപ്പെട്ടു. ഓട്ടമൊബീൽ, ഹോസ്പിറ്റാലിറ്റി, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളിൽ രാജ്യത്തെ ആദ്യ 50ലും എംആർഎഫ് ഇടംപിടിച്ചിട്ടുണ്ട്.
നേട്ടത്തെ എംആര്‍എഫ് ടീമിന് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നെന്ന് MRF ടയേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എം മാമ്മന്‍ പറഞ്ഞു. രാജ്യാന്തര നിലവാര സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു ബ്രാന്‍ഡുകളുടെ റാങ്കിങ്. ഉപഭോക്തൃ വിശ്വാസം, പരിചയം, വിപണി നിക്ഷേപം,പ്രശസ്തി, എന്നിവയില്‍ മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് എംആർഎഫിനാണ് മുന്‍തൂക്കം ലഭിച്ചത്. വിമാനങ്ങളുടേതടക്കം ടയറുകള്‍ നിര്‍മിക്കുന്ന എംആര്‍എഫ് ബ്രാന്‍ഡ് തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് പുതിയ പ്ലാന്റ് തുടങ്ങുന്നത്. 6000 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന പ്ലാന്റില്‍ ആയിരത്തിലേറെ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കും. ഭാവിയില്‍ കൂടുതല്‍ മികച്ച സേവനം ഉപഭോക്താക്കാള്‍ക്ക് ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും എംആര്‍എഫ് ഗ്രൂപ്പ് അറിയിച്ചു.