delhi-attack

Image Credit: Twitter

ഡൽഹിയിലെ മുകുന്ദ്പുരിൽ പൊലീസുകാർക്കുനേരെ ആക്രമണം. രേഖകളില്ലാതെ ബൈക്കോടിച്ച 17കാരനെ പിടികൂടാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുളകുപൊടി എറിഞ്ഞശേഷമായിരുന്നു പൊലീസുകാരെ ആക്രമിച്ചത്.

പട്രോളിങ്ങിനിടെ രേഖകളില്ലാത്ത ബൈക്ക് പൊലീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടയടിയില്‍ കലാശിച്ചത്. 17കാരനോടിച്ച ബൈക്കിന്‍റെ ഉടമയും ബന്ധുക്കളും ചേര്‍ന്ന് ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശ്, രാജേഷ് എന്നിവരെയും കോണ്‍സ്റ്റബിള്‍ ടിനുവിനെയും ആക്രമിച്ചു. മൂന്നുപേർക്കും ഗുരുതരമായി പരുക്കേറ്റു. മുളകുപൊടി എറിഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയശേഷമായിരുന്നു വടികളും ഇഷ്ടികയും ഉപയോഗിച്ചുള്ള ആക്രമണം. 

17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന സുനിൽ എന്ന പങ്കജ് ഉൾപ്പെടെയുള്ള മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

ENGLISH SUMMARY:

Delhi police attack in Mukundpur involved a 17-year-old rider whose illegal bike was seized. The incident escalated with pepper spray and assault on officers using sticks and bricks.