nayanthara-salary

Image Credit: Facebook /Instagram (Old Images : https://www.instagram.com/anilajosephbrides)

ഏറെ നാളുകള്‍ക്കിപ്പുറമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന നയന്‍താരയുടെ ഒരു അഭിമുഖം മലയാളത്തില്‍ വരുന്നത്. നടിയും അവതാരകയുമായ പേളി മാണിയുടെ 'പേളി മാണി ഷോ' എന്ന പരിപാടിയിലാണ് താരം എത്തിയത്. 'ഹായ്' എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ക്കൊപ്പം  നയന്‍താര പങ്കുവച്ച ചില പഴയകാല ഓര്‍മകളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലായി മാറുന്നത്. 

ആദ്യജോലിയെ കുറിച്ചും അതിന് ലഭിച്ച പ്രതിഫലത്തെ കുറിച്ചുമായിരുന്നു റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പേളിയുടെ ചോദ്യം. ഒരു മോഡല്‍ എന്ന നിലയില്‍ വനിതയുടെ ഫോട്ടോഷൂട്ടായിരുന്നു താന്‍ ആദ്യമായി പ്രതിഫലം വാങ്ങി ചെയ്ത ജോലി എന്നായിരുന്നു നയന്‍താരയുടെ മറുപടി. അതിന് തനിക്ക് 2000–3000 രൂപ വരെയാണ് ലഭിച്ചതെന്നും താരം വ്യക്തമാക്കി. വിഡിയോ വൈറലായതോടെ വലിയ കയ്യടിയാണ് താരത്തിന് സൈബറിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് കോടികള്‍ വാങ്ങുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടുപോലും തന്‍റെ ആദ്യ ശമ്പളത്തെക്കുറിച്ച് പറയാന്‍ നയന്‍താര തയാറായത് വലിയ കാര്യമാണെന്നാണ് സോഷ്യല്‍ലോകത്തിന്‍റെ അഭിപ്രായം. 

'ഹായ്' സിനിമയിലെ നായകനായ നടൻ കവിനൊപ്പമാണ് നയൻ‌താര പേളിയുടെ ഇന്റർവ്യൂവിന് എത്തിയത്. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി വളരെ ചിരിച്ച് തമാശകൾ പറഞ്ഞുളള അഭിമുഖമായിരുന്നു ഇത്തവണത്തേത്. ഏത് സിനിമയുടെ സെറ്റിലേക്കാണ് തിരികെ പോകണമെന്നാണ് തോന്നുന്നത് എന്ന ചോദ്യത്തിന്, 'മനസ്സിനക്കരെ' എന്ന ഉത്തരമാണ് നയൻ‌താര നൽകിയത്. പഴയ ഇന്റർവ്യൂകൾ കാണാറുണ്ടോ എന്ന പേർളിയുടെ ചോദ്യത്തിന്, കാണാറില്ലെന്നും പഴയ ഇന്റർവ്യൂകൾ കാരണമാണ് ഇപ്പോൾ ഇന്റർവ്യൂകൾ കൊടുക്കാറില്ലാത്തതെന്നും നയൻ‌താര പറഞ്ഞു. പ്രൊഫഷനല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും നയന്‍താര ബാലന്‍സ് ചെയ്ത് കൊണ്ടു പോകുന്നത് അദ്ഭുകരമാണ് എന്നാണു നടൻ കവിൻ ഇന്റർവ്യൂവിൽ താരത്തെക്കുറിച്ച് പറഞ്ഞത്. അതേസമയം വിവാദങ്ങൾക്ക് ശേഷമുള്ള പേളിയുടെ ഗംഭീര തിരിച്ചുവരവാണ് നയൻ‌താരയോടൊപ്പമുള്ള ഷോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ENGLISH SUMMARY:

Nayanthara's interview on the Pearl Mani Show is generating buzz online, where the Lady Superstar revealed her first salary as a model. She discussed her early career experiences and shared fond memories, sparking appreciation from fans for her openness about her initial earnings.