gens-pic-pose-viral

മില്ലെനിയലുകൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഇടുപ്പിൽ കൈവെച്ച് നിൽക്കുന്നതായിരുന്നു 90കളില്‍ ട്രെൻഡ്. അതിനെ 'ടീപോട്ട് പോസ്' എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ജെൻസിയുടെ പ്രിയപ്പെട്ട പോസ് എന്താണെന്ന് അറിയാമോ? അതാണ് ‘breast rest’ അല്ലെങ്കിൽ ചെസ്ററ് റെസ്റ്റ് പോസ്. 

ഫോട്ടോയെടുക്കുമ്പോൾ കൈകൾ നെഞ്ചിന് മുകളിലോ അല്ലെങ്കിൽ കഴുത്തിന് താഴെയായോ സ്റ്റൈലിഷ് ആയി റെസ്റ്റ് ചെയ്ത വയ്ക്കുന്ന രീതിയാണിത്. വളരെ സ്വാഭാവികമായി തോന്നുന്ന ഒരു പോസ്. സെലീന ഗോമസ്, ദുവാ ലിപ, ഹെയ്ലി ബീബർ, സിൻഡയ, മില്ലി ബോബി ബ്രൗൺ, കൈലി ജെന്നർ തുടങ്ങി ഗ്ലോബൽ താരങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലോ അല്ലെങ്കിൽ റെഡ് കർപ്പറ്റുകളിലോ ഈ പോസ് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഇതോടെയാണ് ജെൻസികൾക്കിടയിൽ ഈ ബ്രെസ്റ്റ് റെസ്റ്റ് പോസ് ട്രെൻഡാകാൻ തുടങ്ങിയത്. 

നമ്മൾ ഇട്ടിട്ടുള്ള ആക്സസ്സറീസോ അല്ലെങ്കിൽ നെക്ക് ഡിസൈനോ ഹൈലൈറ്റ് ചെയ്യാൻ ഈ പോസ് സഹായിക്കും. കൂടാതെ, കാമറ കാണുമ്പോൾ കൈ എന്തുചെയ്യണം എന്ന ടെൻഷനും വേണ്ട. മൈൻഡ് ഫുൾ ഫ്രീ. എങ്ങനെയുണ്ട്! മാത്രമല്ല, നിങ്ങളുടെ നെയിൽ ആർട്ടും ഫോട്ടോയിൽ കൃത്യമായി കാണിക്കാൻ ഈ പോസ് എന്തുകൊണ്ടും അനുയോജ്യമാണ്. എന്തായാലും ‘breast rest’ പോസ് തങ്ങളുടെ ആത്മവിശ്വാസം കൂട്ടി ഒരു ബാഡീ ലുക്ക് തരുന്നുണ്ടെന്നാണ് ജെൻസികളുടെ അഭിപ്രായം. 

ENGLISH SUMMARY:

The breast rest pose is the latest Gen Z trend for photos, offering a natural way to pose with hands resting stylishly above the chest or below the neck. This pose, popularized by global stars, helps highlight accessories and nail art while boosting confidence.