sex-education-class

TOPICS COVERED

സെക്സ് എഡ്യുക്കേഷന്റെ ഭാഗമായി നടത്തിയ ക്ലാസിൽ കോണ്ടത്തെ കുറിച്ച് പറയാൻ ബീഹാറിലെ ഒരു അധ്യാപകൻ വെള്ളരിക്ക ഉപയോഗിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 'ഇന്ത്യയിലെ വൈറൽ ബയോളജി സാർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചന്ദൻ കുമാർ പണ്ഡിറ്റ് എന്ന അധ്യാപകൻ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കോണ്ടം എങ്ങനെ ധരിക്കണമെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിഡിയോയിൽ ചന്ദൻ വിശദീകരിക്കുന്നു. വെള്ളിരക്കയിൽ കോണ്ടം ഇട്ടുകൊണ്ടാണ് ലൈംഗിക അണുബാധകളെയും പ്രത്യുൽപാദന ആരോഗ്യത്തിൽ അവയുടെ പങ്കിനെക്കുറിച്ചും ചന്ദൻ വിശദീകരിച്ചത്. എന്നാൽ, ഇതിന് പിന്നാലെ നിരവധിയാളുകൾ അധ്യാപകന്റെ പാഠ്യ ശൈലിയെ പ്രശംസിച്ചുവെങ്കിലും മറുഭാഗത്ത് ഒരു കൂട്ടം നിശിത വിമർശനങ്ങളും ഉയർത്തുന്നുണ്ട്. 

അതേസമയം, താൻ ഈ വിഡിയോ പങ്കിടുന്നത് വിദ്യാഭ്യാസ ആവശ്യത്തിനായി മാത്രമാണെന്നും സിലബസ് അനുസരിച്ച് പ്രത്യുൽപാദന ആരോഗ്യവും ജനന നിയന്ത്രണവും കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചന്ദൻ പോസ്റ്റിൽ കുറിച്ചിരുന്നു. 

വിദ്യാർഥികളിലെ തെറ്റിധാരണയും ഭയവും മാറ്റാനാണ് ഇത്തരം ലളിതമായ രീതി താൻ പിന്തുടരുന്നതെന്ന് അധ്യാപകൻ വ്യക്തമാക്കുമ്പോഴും അനാവശ്യമായ പ്രകടനങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തെ മോശമാക്കുമെന്നാണ് വിമർശകരുടെ വാദം. എന്തായാലും വിഡിയോ ഇതിനകം 2 കോടിയിലധികം പേരാണ് കണ്ടുകഴിഞ്ഞത്. 

ENGLISH SUMMARY:

A Bihar teacher's creative approach to sex education, using a cucumber to demonstrate condom use, has gone viral online. This innovative teaching method aims to demystify reproductive health for students, sparking both praise and criticism.