AI Image
കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണ്. സാങ്കേതികവിദ്യയുടെ പെട്ടെന്നുള്ള വളർച്ചയുടെ കാലഘട്ടത്തിൽ അധ്യാപകരും മെച്ചപ്പെടേണ്ടതുണ്ട് തൊഴിലിടങ്ങളിൽ ധാരാളം പുതു അപ്ഡേഷനുകൾ വരുന്നു. ഇന്നലെ വരെ പഠിച്ചതൊന്നും പോരാതെ വരുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും. ഇത്തരം സാഹചര്യത്തിൽ അപ്സ്കില്ലിങ് മാത്രമാണ് പ്രതിവിധി. മാറ്റങ്ങൾക്കനുസരിച്ച് പുതിയ അറിവുകൾ, പുതിയ ശേഷികൾ നേടിയെടുക്കുക.
ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'സ്റ്റെം ആൻഡ് എഐ ട്രെയിനർ സർട്ടിഫിക്കേഷന്‍ കോഴ്സ്' മികച്ച അധ്യാപകരോ പരിശീലകരോ ആയിത്തീരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. വ്യക്തിപരവും സാങ്കേതികപരവുമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിലബസിൽ തയാറാക്കിയിരിക്കുന്ന കോഴ്സ് ഡിസംബർ 20 ന് ആരംഭിക്കും.
പ്രായോഗിക പരിശീലനവും പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ടെക്നിക്കൽ പരിശീലനവും ഉൾപ്പെടുന്ന കോഴ്സിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ്, ആപ് ഡവലപ്മെന്റ്, എആർ & വിആർ, വെബ് ഡിസൈൻ തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. സ്ക്രാച്ച് പോലുള്ള പ്രോഗ്രാമിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തുടങ്ങി IoT പ്രോജക്ട് വികസനം വരെയുള്ള വിപുലമായ ഘട്ടങ്ങളുടെ പരിശീലനം ലഭിക്കും. കൂടാതെ ക്രിട്ടിക്കൽ കമ്യൂണിക്കേഷൻ, ലീഡർഷിപ്പ്, പ്രസന്റേഷൻ സ്കിൽസ്, ഇന്റർവ്യൂ, റെസ്യൂമേ തയാറാക്കൽ തുടങ്ങിയവയിലും പരിശീലനം സാധ്യമാണ്.
മൂന്നുമാസത്തേക്ക് ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുമ്പോൾ രാജ്യാന്തര നിലവാരമുള്ള stem.org മാസ്റ്റർ സർട്ടിഫിക്കറ്റും IoT കിറ്റും ലഭിക്കും. പഠിതാക്കളുടെ താൽപര്യമനുസരിച്ച് ഇന്റേൺഷിപ്പിനും അവസരമുണ്ട്. പരിശീലനത്തിന് പുറമേ പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമാണ്. ഓൺലൈൻ ഇന്ററാക്ടീവ് സെഷനുകളും, റെക്കോർഡ് വിഡിയോകളും ഉൾപ്പെടുന്ന കോഴ്സിന്റെ വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/Yr2Oi ഫോൺ: 9048991111.