ai-agent-course

ഏൽപ്പിക്കുന്ന ജോലികൾ സമയത്തു തീർക്കാൻ പറ്റാത്തപ്പോഴും, എടുത്താൽ പൊങ്ങാത്തത്ര ജോലികൾ സീനിയേഴ്സ് ഏൽപ്പിക്കുമ്പോഴും നമ്മളെ സഹായിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലാത്തവര്‍ വിരളമാകും. അങ്ങനെയെങ്കിൽ, മടുപ്പില്ലാതെ പണിയെടുക്കുന്ന, എത്ര ജോലി ഏല്‍പ്പിച്ചാലും സിമ്പിളായി ചെയ്തു തരുന്ന ഒരു അസിസ്റ്റന്റ് ഉണ്ടായാലോ. സംഭവം തമാശയല്ല. നമുക്ക് സ്വയം നിര്‍മിക്കാവുന്ന എഐ ഏജന്റിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

ഇപ്പൊൾ മിക്കവാറും വെബ്സൈറ്റുകളിൽ ഉപഭോക്താക്കളെ സഹായിക്കാൻ ചാറ്റ്ബോട്ട് ഉണ്ടാകാറുണ്ട്. പലപ്പോഴും ആവശ്യമുള്ള കാര്യങ്ങളല്ല ചാറ്റ്ബോട്ടുകൾ നല്‍കുന്നത്. എന്നാല്‍ നമുക്ക് കൃത്യമായി വേണ്ട സഹായം നല്‍കുന്ന ഒരു ഏജന്‍റിനെ നമുക്ക് സ്വയം നിര്‍മിക്കാന്‍ കഴിയും. അങ്ങനെ ട്രെയിൻ ചെയ്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു  എഐ എജന്റിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞാലോ?  n8n, flowise, lindy തുടങ്ങിയ ഫ്രീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കോഡിങ് അറിയാത്തവർക്കും എളുപ്പത്തിൽ ഇത്തരം ഒരു എഐ ഏജന്റിനെ നിർമിക്കാം.

സ്വന്തം ബിസിനസ് നടത്തുന്നവരോ കണ്ടന്‍റ് ക്രിയേറ്റർമാരോ, ഫ്രീലാൻസിങ് ജോലികൾ ചെയ്യുന്നവരോ, വിദ്യാര്‍ഥികളോ അങ്ങനെ നിങ്ങളുടെ പ്രഫഷൻ എന്തുമാകട്ടെ, നിങ്ങളുടെ ജോലി എളുപ്പമാക്കാൻ നിങ്ങൾ തന്നെ നിർമിക്കുന്ന എഐ ഏജന്റിനെ സ്വന്തമായി ട്രെയിൻ ചെയ്യാം.

ദുബായ് ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബോട്ടിക്​സമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'ബിൽഡിങ് എഐ - ഏജന്റ് നോ കോഡിങ് സർട്ടിഫിക്കേഷൻ കോഴ്സി'ലൂടെ എ.ഐ ഏജന്റുകളെ നിർമിക്കാൻ  ഓൺലൈനായി പഠിക്കാം. രാജ്യാന്തര നിലവാരമുള്ള stem.org  സർട്ടിഫിക്കേഷൻ ഉൾപ്പെടുന്ന കോഴ്സിന്‍റെ കൂടുതല്‍ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/SM4ePjHFQSk8uGXCA  ഫോൺ: 9048991111.

ENGLISH SUMMARY:

Manorama Horizon, in collaboration with Dubai-based Unique World Robotics, has launched an innovative certification course on building AI agents without any coding knowledge. This online course empowers entrepreneurs, content creators, students, and freelancers to create customized AI assistants using free tools like n8n, Flowise, and Lindy. Participants will learn to train AI agents to handle repetitive tasks and professional workflows efficiently, saving time and increasing productivity. The program offers an internationally recognized certification from stem.org, ensuring high standards of learning. Designed for beginners, this course is a gateway to mastering artificial intelligence for practical daily use.