image: x.com/Jenni
2024ലെ യുപിഎസ്്സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. യു.പി. സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാംറാങ്ക്. രണ്ടാം റാങ്ക് ഹരിയാന സ്വദേശി ഹര്‍ഷിത ഗോയലിന്. മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അര്‍ചിത് പരാഗിനാണ് മുന്നാം റാങ്ക്. ആദ്യ നൂറ് റാങ്കുകാരില്‍ 6 പേര്‍ മലയാളികളാണ്. 33–ാം റാങ്ക് നേടിയത് ആല്‍ഫ്രഡ് തോമസാണ് മലയാളികളില്‍ മുന്നിലെത്തിയത്.
മാളവിക (ഇടത്തേയറ്റം), സോണറ്റ്, റീനു അന്ന മാത്യു, ദേവിക പ്രിയദര്‍ശിനി, നന്ദന ജി.പി
പൊളിറ്റിക്കല്‍ സയന്‍സും ഇന്‍റര്‍നാഷനല്‍ റിലേഷന്‍സുമായിരുന്നു ഒന്നും രണ്ടും റാങ്കുകാരുടെ ഓപ്ഷനല്‍ വിഷയങ്ങള്‍. മൂന്നാം റാങ്കുകാരനായ പരാഗ് ഫിലോസഫിയാണ് ഓപ്ഷനായി എടുത്തത്. ആദ്യ 25 റാങ്കുകാരില്‍ 14 പുരുഷന്‍മാരും 11 സ്ത്രീകളും ഇടംപിടിച്ചു. എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ്, മെഡിക്കല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ബിരുദ–ബിരുദാനന്തരധാരികളാണ് റാങ്കുജേതാക്കളിലേറെയും.
റാങ്ക് പട്ടികയിലെ മലയാളി തിളക്കം: ആദ്യ നൂറില്‍ ആറു മലയാളികള്‍ വന്നപ്പോള്‍ അതില്‍ അഞ്ചു പേരും വനിതകളാണ്. മുപ്പത്തി മൂന്നാം റാങ്ക് നേടിയ ആല്‍ഫ്രഡ് തോമസാണ് മലയാളികളില്‍ മുന്നില്‍. കോട്ടയം പാലാ സ്വദേശിയായ ആല്‍ഫ്രഡ് അഞ്ചാം ശ്രമത്തിലാണ് 33 ആം റാങ്കിലേക്കെത്തിയത്. ഗണിതശാസ്ത്രം മുഖ്യ വിഷയമായാണ് പരീക്ഷയെഴുതിയത്.
ആല്‍ഫ്രഡിനെ കൂടാതെ മാളവികാ നായര്‍ 45ആം റാങ്ക്, ജി.പി.നന്ദന 47, സോണറ്റ് ജോസ് 54, റീനു അന്ന മാത്യു 81, ദേവിക പ്രിയദര്‍ശിനി 95 എന്നിങ്ങനെയാണ് 100 നകത്തുള്ള മലയാളികളുടെ റാങ്ക് നിര. നിലവില്‍ റവന്യു സര്‍വീസില്‍ ഡെപ്യൂട്ടി കമ്മിഷണറായ മാളവിക രണ്ടാം ശ്രമത്തിലാണ് ഐ.എ.എസിലേക്ക് നടന്നു കയറിയത്. മലപ്പുറത്ത് ഐ.പി.എസ്. ഉദ്യോഗസ്ഥനായ നന്ദഗോപനാണ് ഭര്‍ത്താവ്. രണ്ടാമത്തെ ശ്രമത്തിലാണ് കൊട്ടാരക്കരയിലെ അധ്യാപക ദമ്പതികളുടെ മകളായ ജി.പി.നന്ദന 47 ആം റാങ്കിലേക്കെത്തിയത്.
വിവിധ സര്‍വീസുകളിലേക്കായി 1009 പേരുടെ പട്ടിക (725 പുരുഷന്‍മാരും 284 സ്ത്രീകളും) യാണ് യുപിഎസ്സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5,83,213 പേരാണ് ഇക്കുറി ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷ എഴുതി. ഈ കടമ്പ കടന്ന 14,627 പേര്‍ മെയിന്‍ സെപ്റ്റംബറില്‍ നടന്ന മെയിന്‍ പരീക്ഷ എഴുതി. ഈ പരീക്ഷയും കടന്ന 2845 പേരാണ് വ്യക്തിഗത അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുക.
നൂറിനകത്ത് റാങ്ക് വരുന്നവര്‍ക്കാണ് ഐ.എ.എസ് പദവിയിലേക്ക് എത്താന്‍ കഴിയുക. അതില്‍ കൂടുതല്‍ റാങ്കുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് ശ്രേണിയിലെ ഒഴിവുകള്‍ക്കനുസരിച്ച് മറ്റു സര്‍വീസുകളിലേക്ക് പ്രവേശിക്കാം. ഫലം upsc.gov.in എന്ന വെബ്സൈറ്റില്‍ അറിയാം.