TOPSHOT - An Iranian flag is placed amids rubble and debris next to a destroyed residential building near Ferdowsi square in Tehran on March 3, 2026. The United States and Israel started striking Iran on February 28, killing Iran's supreme leader and top military leaders, and prompting authorities to retaliate with strikes on Israel and across the Gulf. (Photo by ATTA KENARE / AFP)
പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം അവസാനിപ്പിക്കണം എന്ന് വിദേശകാര്യമന്ത്രാലയം. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ട്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ചരക്കു കപ്പലുകൾക്ക് നേരെയുള്ള ഭീഷണിയെ ശക്തമായി അപലപിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. Also Read: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ബെയ്റൂട്ടില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ വ്യോമാക്രമണം
സംഘർഷം ബാധിച്ച രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും പ്രവർത്തനസജ്ജമാണ്. ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും ഉറപ്പാക്കും. സംഘർഷ ബാധ്യത മേഖലയിലെ സർക്കാരുകളുമായി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും നിരന്തരസമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദേശ താൽപ്പര്യം മുൻനിർത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലായി ഇന്ന് മുന്നൂറിലധികം സര്‍വ്വീസുകള്‍ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിൽ 80 സർവീസുകളും മുംബൈ വിമാനത്താവളത്തിൽ 107 സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ റദ്ദാക്കിയത് 42 സര്‍വ്വീസുകള്‍.
ചെന്നൈയിൽ 30 സർവീസുകളും കൊച്ചിയില്‍ 41 സര്‍വ്വീസുകളും റദ്ദാക്കി. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങൾ ഇതില്‍ ഉള്‍പ്പെടും. ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇതുവരെ ആയിരത്തി ഇരുന്നൂറോളം സര്‍വ്വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ റദ്ദാക്കി.