കുട്ടികൾ ഒന്നും ഇപ്പോൾ നിസ്സാരക്കാരല്ല. ചെറുപ്രായത്തിൽ തന്നെ അധ്വാനിച്ച്  വരുമാനം കണ്ടെത്തുന്നുണ്ട്. രണ്ട് കുഞ്ഞു സഹോദരിമാർ ചേർന്ന് തുടങ്ങിയ ബ്യൂട്ടി ബ്രാൻഡ് ഇന്ന്  വിദേശവിപണികളിൽ വരെ ശ്രദ്ധ നേടുന്നു. തൃശൂർ പേരാമംഗലം സ്വദേശികളായ 13 വയസ്സുകാരി കനിഷ്കയും എട്ടു വയസ്സുകാരി ഏകാൻഷ്കയുമാണ് താരം.

കളിക്കാനും പഠിക്കാനും മാത്രമല്ല. സ്വന്തം സ്വപ്നങ്ങൾക്ക് നിറവും മണവും പകരാനും ഇവർക്കറിയാം. ലിപ് ബാമും സോപ്പും പെർഫ്യൂമുമെല്ലാം സ്വന്തം കൈകളാൽ ഒരുക്കുകയാണ് ഇരുവരും. മാസ വരുമാനമാകട്ടെ 50,000 ത്തിൽ അധികമാണ്.

ഒരു മാസം 5000ത്തിലധികം യണിറ്റ് ലിപ് ബാമുകൾ വിറ്റഴിക്കുന്നുണ്ട്. ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഏകാൻഷ്കയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ഒരു കൊച്ചു പരീക്ഷണമാണ് ഏസ്തെറ്റിക്ക് എന്ന ബ്യൂട്ടി ബ്രാൻഡ് ആയി മാറിയത്.

പഠനത്തെ ബാധിക്കാത്ത രീതിയിൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് നിർമ്മാണവും പാക്കിങ്ങും. അടുത്തതായി ലിപ്സ്റ്റിക്ക് കൊണ്ടുവരണമെന്നാണ് മൂന്നാം ക്ലാസ്സുകാരി ഏകാൻഷ്കയുടെ ആഗ്രഹം.

ഇരുവരുടെയും കുഞ്ഞനിയത്തി ഗൗരങ്കയും കൊച്ചുകൊച്ചു സഹായങ്ങളുമായി ഒപ്പമുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശൻ കുട്ടികളെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തൃശൂരിലെത്തുമ്പോൾ വീട്ടിലേക്ക് വരുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Two young sisters from Peramangalam in Thrissur—13-year-old Kanishka and eight-year-old Ekanshka—have turned a small experiment into a thriving beauty brand named Aesthetic that is gaining international attention. What began to cheer up Ekanshka while she rested after a minor surgery now generates over ₹50,000 a month as the duo handcrafts lip balms, soaps, and perfumes, selling more than 5,000 units of lip balm monthly.