തൃശൂര്‍ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ചക്കത്തോട്ടത്തെക്കുറിച്ച് പഠിക്കാന്‍ വിദേശസംഘമെത്തി. കെനിയ, ജമൈക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളാണ് ചക്കത്തോട്ടത്തില്‍ എത്തിയത്.
കുറുമാല്‍ കുന്നിനു മുകളിലെ ഈ ആയുര്‍ജാക്ക് ചക്കത്തോട്ടം ഉരുള്‍പൊട്ടലിനെ അതിജീവിക്കാന്‍ കെല്പു നേടിയിട്ടുണ്ട്. ജലസംരക്ഷണത്തിന്റെ കാര്യത്തിലും മാതൃകയാണ്. ഈ സവിശേഷതകള്‍തന്നെയാണ് വിദേശ സംഘത്തെ ചക്കത്തോട്ടത്തിലേയ്ക്കു ആകര്‍ഷിച്ചത്. വിവിധയിനം ചക്കകളും രുചി ആസ്വദിച്ചാണ് സംഘം മടങ്ങിയത്.
നാളികേര വികസന ബോര്‍ഡ് സെമിനാറില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു വിദേശ സംഘം. തൃശൂരിലെ ചക്കത്തോട്ടത്തെക്കുറിച്ച് അറിഞ്ഞാണ് സന്ദര്‍ശനത്തിനു തിരഞ്ഞെടുത്തത്.