തൃശൂർ മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ വിശ്വാസികൾ ചാവക്കാട് ഡി.ഇ.ഒ ഓഫിസ് ഉപരോധിച്ചു. പള്ളിയുടെ സെന്റ് ഫ്രാൻസിസ് സ്കൂളിന്റെ മാനേജരുടെ നിയമനം ഡി.ഇ.ഒ തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം.

മറ്റം സെന്റ് ഫ്രാൻസിസ് സ്കൂളിന്റെ മാനേജർ നിയമനം ചാവക്കാട് ഡി.ഇ.ഒ തടഞ്ഞു. അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടും മാനേജർ നിയമനം നടത്തിയില്ല. നിയമകുരുക്കുണ്ടെന്ന വാദമാണ് ഡി.ഇ.ഒയുടേത്. പക്ഷേ, നിയമനം നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 1962 ൽ സ്കൂളിന്റെ നടത്തിപ്പ് സാങ്കേതികമായി ചിലർ ഏറ്റെടുത്തിരുന്നു. പള്ളി പിന്നീട് തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നടത്തിപ്പുകാർ പ്രതിരോധിച്ചു. കോടതിയിൽ നിയമ പോരാട്ടമായി. പള്ളിയുടെ കൈവശമുള്ള സ്കൂൾ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. 1200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. പള്ളിയുടെ സ്കൂൾ സംരക്ഷിക്കാൻ വിശ്വാസികൾക്ക് നിയമോപദേശവും സർക്കാർ ഉത്തരവും കിട്ടി. എന്നാൽ, ഡി.ഇ.ഒ ഒത്തു കളിച്ചെന്നാണ് വിശ്വാസികളുടെ ആക്ഷേപം.

മറ്റം സെന്റ് തോമസ് ഫൊറോന പള്ളി വിശ്വാസി ഡി.ഇ.ഒ സ്ഥലത്തില്ലെന്ന് പ്രതിഷേധക്കാരെ പൊലീസ് അറിയിച്ചു. 25 ന് കോടതി ഈ വിഷയം വീണ്ടും കേൾക്കുമെന്ന് ഡി.ഇ.ഒ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the St Thomas Forane Church believers besieging the Chavakkad DEO office over the St Francis School manager appointment delay. The protest highlights ongoing legal battles and government orders regarding the management of the Thrissur-based educational institution.