ത്രീ റോസ്, ജീരകശാല, ഇന്ത്യ ഗേറ്റ് ബസ്മതി ബിരിയാണി പ്രേമികൾക്ക് സുപരിചിതമായ ഈ പേരുകൾ ഇനി വടക്കാഞ്ചേരിയുടെ വയലുകളിലും വിളയും.  സ്വാദിലും മണത്തിലും വേറിട്ടുനിൽക്കുന്ന ബിരിയാണി അരിയുടെ കൃഷിയിൽ വിജയക്കൊടി പാറിക്കുകയാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി നാസർ. ജനുവരിയിൽ വിളവെടുപ്പ് തുടങ്ങും. പരീക്ഷണം വിജയിച്ചതോടെ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

മൂന്നര ഏക്കറിലാണ് മൂന്ന് ഇനങ്ങളിലായി ബിരിയാണി നെല്ലിന്റെ കൃഷി. കേരളത്തിൽ ബിരിയാണി അരിയുടെ കൃഷി പ്രധാനമായും വയനാട്ടിലാണ്. ആവശ്യത്തിന്റെ വലിയൊരു ഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. 

ബിരിയാണി അരിയുടെ വിപണിസാധ്യത കൂടി മുന്നിൽക്കണ്ടാണ് പുതിയ പരീക്ഷണം. നാസിക്കിൽ നിന്നാണ് വിത്തുകൾ എത്തിച്ചത്. കാലാവസ്ഥ വ്യതിയാനം ഒരു വെല്ലുവിളിയാണെങ്കിലും പരീക്ഷണവിജയം കൂടുതൽ കർഷകർക്ക് പ്രോത്സാഹനം ആകുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Biryani rice farming Kerala is gaining momentum as a Thrissur-based farmer successfully cultivates premium aromatic rice varieties in Vadakkanchery. This innovative agricultural venture opens up new market opportunities for local farmers and reduces dependency on neighboring states for special rice varieties.