ധനലക്ഷ്മി ബാങ്കിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തൃശൂരില്‍ തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശന് ഉദ്ഘാടനം നിര്‍വഹിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ചടങ്ങില്‍ പ്രഖ്യാപിച്ചു. വ്യവസായ, സാമൂഹിക രംഗത്തെ പ്രമുഖര്‍, ഇടപാടുകാര്‍ തുടങ്ങി ഒട്ടേറെ പേര് ആഘോഷത്തില്‍ പങ്കെടുത്തു. ധനലക്ഷ്മി ബാങ്ക് എം.ഡി കെ.കെ.അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ജന്മശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. 271 ശാഖകളാണ് നിലവില്‍ ധനലക്ഷ്മി ബാങ്കിന്. ഇരുപത്തിയഞ്ച് പുതിയ ശാഖകള്‍ കൂടി തുറക്കുകയാണ് ബാങ്ക്. ധനലക്ഷ്മി ബാങ്കിന്റെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് പ്രത്യേകം പരാമര്‍ശിച്ചു.