• ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വിഭജിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. അവഗണന ഇനി സഹിക്കാനാകില്ലെന്ന നിലപാടുമായി എ ഗ്രൂപ്പ് നേതൃത്വം രംഗത്തെത്തി.

ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വിഭജിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. അവഗണന ഇനി സഹിക്കാനാകില്ലെന്ന നിലപാടുമായി എ ഗ്രൂപ്പ് നേതൃത്വം രംഗത്തെത്തി. നിയമനങ്ങൾ വൈകുന്നതിൽ ഐ ഗ്രൂപ്പിനും കടുത്ത അതൃപ്തിയുണ്ട്. തീരുമാനങ്ങൾ അനാവശ്യമായി നീളുന്നതിൽ കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസനും അതൃപ്തി പരസ്യമാക്കി. Also Read: ബോര്‍ഡ് കോര്‍പറേഷന്‍ നിയമനം; എ ഗ്രൂപ്പിന് അവഗണന?; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നേതാക്കൾ


ഉമ്മൻചാണ്ടിയുടെ നിര്യാണത്തിനുശേഷം എ ഗ്രൂപ്പിനെ പാർട്ടിയിൽ തുടർച്ചയായി അവഗണിക്കുകയാണെന്നാണ് പ്രധാന പരാതി. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ചേർന്നാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്ന‌തെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. എന്നാൽ അതൃപ്തി എ ഗ്രൂപ്പിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാവർക്കും പരാതികളുണ്ടെന്നും എം.എം. ഹസൻ പ്രതികരിച്ചു.

കെപിസിസി ഭാരവാഹി യോഗത്തിലും ബോർഡ്–കോർപറേഷൻ നിയമനങ്ങളെച്ചൊല്ലി രൂക്ഷ വിമർശനമുയർന്നു. സിപിഎം ഭരണകാലത്ത് നിയമിക്കപ്പെട്ട പലരും ഇപ്പോഴും ബോർഡ്–കോർപറേഷൻ തലപ്പത്ത് തുടരുന്നുവെന്നതാണ് പ്രധാന ആക്ഷേപം. മുന്നണിയിൽ മുസ്‌ലിം ലീഗിന് ലഭിക്കുന്ന പരിഗണന പോലും കോൺഗ്രസിലെ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് ലഭിക്കുന്നില്ലെന്നും യോഗത്തിൽ പരാതി ഉയർന്നു.

അതൃപ്തി ശക്തമാകുന്നതിനിടെ എ ഗ്രൂപ്പ് വീണ്ടും സജീവമായിരിക്കുകയാണ്. വിഷയത്തിൽ ദേശീയ നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ. ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Internal divisions within Kerala Congress are intensifying over delays and alleged bias in board and corporation appointments. The A Group has openly protested against being sidelined, while the I Group and senior leader M.M. Hassan have also expressed dissatisfaction. The A Group is planning to approach the national leadership, while Rajmohan Unnithan has expressed interest in the KPCC president's post.