• കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻ ബസാറിൽ വാടക കെട്ടിടത്തിൽ കോടി കണക്കിന് രൂപയുടെ നോട്ടുകൾ കണ്ടെത്തി. പൊലീസ് പരിശോധനയിൽ സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളെന്ന് പ്രാഥമിക വിവരം.

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻ ബസാറിൽ വാടക കെട്ടിടത്തിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകൾ കണ്ടെത്തി. പൊലീസ് പരിശോധനയിൽ സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളെന്ന് പ്രാഥമിക വിവരം. ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ കള്ളനോട്ട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് റൂറൽ സ്ക്വാഡും മതിലകം പൊലീസും സ്ഥലത്തെത്തിയത്.

Also Read: ജയബാലകൃഷ്ണൻ ബാക്കിവെച്ചുപോയ ഓർമകളിൽ ചിറ്റൂരിലെ ശ്രീകൃഷ്ണ തട്ടുകട വീണ്ടും തുറന്ന് മകൾ ഭദ്ര


കെട്ടിടത്തിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ 18 കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടു കെട്ടുകളാണ് കണ്ടെത്തിയത്. ഏകദേശം 26 കോടി രൂപയോളം വരും. ഇതോടെ കള്ളനോട്ടുകളാണെന്ന സംശയത്തിൽ പൊലീസ് നോട്ടുകൾ വിശദമായി പരിശോധിച്ചു. എന്നാൽ  ഇവ യഥാർഥ കറൻസിയല്ലെന്നും സിനിമാ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നുമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

തുടർന്ന് നോട്ടുകൾ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു.  അതേസമയം, ഇത്രയധികം സിനിമാ നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ എത്തിച്ച് സൂക്ഷിച്ചതെന്നും ആരാണ് ഇവ ഇവിടെ എത്തിച്ചതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

Police seized dummy currency notes with a face value of approximately Rs 26 crore from a rented building at Kattan Bazaar in Sreenarayanapuram, Kodungallur. The bundles of Rs 500 notes were stored in 18 cardboard boxes. Following a tip-off about suspected counterfeit currency, the Rural Squad and Mathilakam Police conducted a search. Preliminary findings revealed that the notes were dummy currency used in film productions. Police are investigating who stored them and why such a large quantity was kept at the location.