ശബരിമല തീർഥാടന കാലത്ത് മോഷണം നടത്താനെത്തിയ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതികളായ കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരുടെ യഥാർഥ പേരുകൾ സംബന്ധിച്ച് വ്യക്തതയില്ല. വിവിധ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. Also Read: വാടകക്കെട്ടിടത്തിൽ കള്ളനോട്ടെന്ന് രഹസ്യവിവരം; പെട്ടിയില്‍ 26 കോടി; പിന്നാലെ ട്വിസ്റ്റ്
പിടിയിലായ സ്ത്രീകളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പൊലീസ് കണ്ടെത്തി. എരുമേലി മേഖലയിൽ മോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വകാര്യ ബസിൽവെച്ച് ഇരുവരും വസ്ത്രം മാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.