തൃശൂര്‍ പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പള്ളം തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില് റൂബി–അനു ദമ്പതികളുടെ മകന് ഏയ്ബലാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മിഠായി തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആരോണ്‍ സഹോദരനാണ്.