TAGS

കേരളത്തിൽ വയോജനവകുപ്പും മന്ത്രിയും നിയമവുമൊക്കെ ഉണ്ടെന്നറിയാതെ  ഒരു സാധുജീവൻ തകരക്കൂടിൽ കിടന്ന് നരകിക്കുന്നു. തൃശൂർ മുളയം സ്വദേശി കൃഷ്ണൻകുട്ടിയാണ് കഴിഞ്ഞ ഒരുമാസമായി ദുരിതം പേറുന്നത്. റോഡിൽനിന്നു 500 മീറ്ററോളം  മാറിയാണ് ചുവരും മേൽക്കൂരയുമെല്ലാം തകരഷീറ്റിൽ മറച്ച ഈ ഒറ്റമുറി കൂട്. വെളിച്ചമില്ല, ശുചിമുറിയില്ല.  മാസങ്ങളായി മാലിന്യത്തിൽ മുങ്ങി കിടക്കുകയാണ് ഈ അറുപതുകാരൻ. സമീപത്തു താമസിക്കുന്ന സഹോദരനാണ് വല്ലപ്പോഴും വെള്ളവും ഭക്ഷണവുമെത്തിക്കുന്നത്. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയെന്ന് സഹോദരൻ പറയുന്നു.എന്നാൽ വീട്ടിൽ നിന്നിറങ്ങി പോയതാണെന്ന് കുടുംബം 

തങ്ങളെ  ആരും വിവരം അറിയിച്ചിട്ടില്ല എന്നാണ് ഡിവിഷൻ കൗൺസിലറുടെ വിശദീകരണം.ചലനശേഷിയില്ലാത്തതുകൊണ്ട് പ്രാഥമികകൃത്യങ്ങളെല്ലാം കിടന്നുകൊണ്ടുതന്നെ. സംസാരശേഷിയും നഷ്ടപ്പെട്ട സ്ഥിതിയിലാണ്. 

മുതിർന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് മക്കളുടെയും ബന്ധുക്കളുടെയും ബാധ്യതയാണെന്ന് സംസ്ഥാന സർക്കാർ ഈയിടെ പാസാക്കിയ നിയമത്തിൽ പറയുന്നു. മൂന്നു വർഷത്തെ ശിക്ഷ വരെ നൽകാവുന്ന നിയമമാണത്.  ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട വ്യക്തിയെ ആശുപത്രിയിലോ വൃദ്ധസദനങ്ങളിലോ എത്തിക്കേണ്ട അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. വയോജനങ്ങളെ ഉപേക്ഷിച്ചാൽ 48 മണിക്കൂറിനകം  പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുമാണ്.  എത്ര നിയമങ്ങൾ നിലവിൽ വന്നാലും അത് നടപ്പാക്കാതിരുന്നാൽ ഇത്തരത്തിൽ കൃഷ്ണൻകുട്ടിമാർ ആരോരുമില്ലാതെ അവശരായി ഉപേക്ഷിക്കപ്പെടും.

ENGLISH SUMMARY:

Malayala Manorama Online News reports the heart-wrenching story of an elderly man named Krishnankutty who was found abandoned in a dilapidated tin shed in Thrissur without basic facilities. Despite existing laws for senior citizen protection in Kerala, authorities and family members have allegedly failed to provide him with timely assistance.