ബേക്കറി മേഖലയിലേക്ക് ചുവടുവച്ച് എളനാട് മിൽക്ക്. ക്രിസ്മസിനോട് അനുബന്ധിച്ച് പ്ലം കേക്കും പുഡ്ഡിങ് കേക്കും വിപണിയിലിറക്കി. ബേക്കറി വിഭാഗത്തിന്‍റെ ഔദ്യോഗിക ലോഞ്ചിങ് തൃശൂരിൽ നടന്നു.

പാലുൽപ്പന്നങ്ങളുടെ ലോകത്തുനിന്ന് ബേക്കറിയുടെ രുചിക്കൂട്ടുകളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുകയാണ് എളനാട്. പുഴക്കലിലുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ ചടങ്ങിൽ കേക്കുകളുടെ വിപണനോദ്ഘാടനം നടന്നു. ഉൽപ്പന്നങ്ങളുടെ രുചി നേരിട്ടറിയാൻ ഉപഭോക്താക്കൾക്കായി സാംപ്ലിങ് സൗകര്യവും ഒരുക്കിയിരുന്നു. ഉൽപന്ന ശ്രേണി കൂടുതൽ വിപുലമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ സജീഷ് കുമാർ

മിൽക്ക് ബ്രെഡ്, മിൽക്ക് റസ്ക്, മിൽക്ക് ബൺ, ക്രീം ബൺ തുടങ്ങി ബേക്കറിയിലെ മറ്റ് ഇനങ്ങളും ഇനി എളനാടിന്റെ പേരിൽ വിപണിയിലെത്തും. ഇതിന് പുറമെ പൂരി, ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Elanad Milk plum cake marks the brand's official entry into the bakery sector with new products launched in Thrissur. The company aims to expand its product portfolio further with various bakery and food items.