• കൂടിവന്നാല്‍ ആയിരം പേര്‍ എന്ന് പ്രതീക്ഷിച്ച് വിവാഹ രജിസ്‌ട്രേഷൻ ക്യാംപ് നടത്തിയ കാരന്തൂര്‍ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികൾ കണ്ടത് ഏഴായിരം പേരെ

കൂടിവന്നാല്‍ ആയിരം പേര്‍ , വിവാഹ രജിസ്‌ട്രേഷൻ ക്യാംപ് സംഘടിപ്പിച്ച കാരന്തൂര്‍ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികള്‍ ശരിക്കും പ്രതീക്ഷിച്ചത് അതാണ്. പക്ഷേ എത്തിയത് ഏഴായിരം പേര്‍ . എല്ലാവരും വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ള യുവതീയുവാക്കള്‍.

Also Read: ‘അവന്‍ മരിക്കാന്‍ സാധ്യതയുണ്ട്, നന്നായി നോക്കണം’; മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്

കരുതിവച്ച 1500 ഫോം ചൂടപ്പം പോലെ തീര്‍ന്നു. ഇനിയെന്തെന്ന ആശങ്കയിലായി കമ്മിറ്റിക്കാര്‍ . പിന്നാലെ ഫോമിന്റെ ഫോട്ടോക്കോപ്പി ഒപ്പിക്കാനായി പരക്കംപാഞ്ഞു. കല്യാണം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയവരുടെ ക്യൂ ക്ഷേത്രവളപ്പും, റോഡും താണ്ടി രണ്ടു ബസ് സ്റ്റോപ്പുകള്‍ അപ്പുറത്തെത്തി. പിന്നെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസെത്തേണ്ടിവന്നു.

Also read: '12 വയസ്സിന്റെ പ്രായവ്യത്യാസം; ദിവസവും സാമ്പാർ കഴിച്ച് നീ മരിക്കും’; പ്രകാശ് രാജുമായുള്ള വിവാഹത്തെക്കുറിച്ച് പോണി വര്‍മ്മ

യുവാക്കള്‍ക്കായി വിവാഹ റജിസ്ട്രേഷന്‍ ക്യാംപ് നടത്തുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്. രണ്ടാഴ്ച മുന്‍പാണ് നോട്ടീസ് പുറത്തുവിട്ടത്. വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും നോട്ടീസ് ഒട്ടേറെത്തവണ പങ്കുവയ്ക്കപ്പെട്ടു. അടുത്ത ജില്ലകളില്‍ നിന്നുപോലും ആളുകള്‍ ഇന്നലെ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തി വരിയില്‍ നില്‍പ്പായിരുന്നു.

ക്യാംപ് തുടങ്ങാനിരുന്നത് ഒന്‍പതുമണിക്കായിരുന്നുവെങ്കിലും ഏഴുമണിയോട് കൂടി തന്നെ ഫോം വിതരണം ആരംഭിക്കേണ്ടി വന്നു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒന്പതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും ക്ഷേത്രപരിസരം ആള്‍ക്കൂട്ടത്താല്‍ നിറഞ്ഞു.ഒരുമണിക്ക് അവസാനിക്കാനിരുന്ന ക്യാംപ് സന്ധ്യ കഴിഞ്ഞും തുടരേണ്ടിവന്നു.

രജിസ്റ്റർചെയ്യുന്നവരുെട പട്ടിക തയ്യാറാക്കി അപേക്ഷകർക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികൾ ലക്ഷ്യമിട്ടിട്ടുള്ളത്. മക്കള്‍ക്കുവേണ്ടി മാതാപിതാക്കളും ക്യൂവില്‍ നിലയുറപ്പിച്ചു. അപേക്ഷിച്ചവരില്‍ 80 ശതമാനവും പുരുഷന്‍മാരായിരുന്നു. മുപ്പതിനു മുകളിൽ പ്രായമുള്ള യുവാക്കളാണ് വധുവിനായി കാത്തിരിക്കുന്നവരിൽ ഏറെയും. സ്ത്രീ അപേക്ഷകരിൽ കൂടുതൽപ്പേരും രണ്ടാം വിവാഹം നോക്കുന്നവരുമായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

Over 7,000 People Turn Up at Kerala Temple Seeking Marriage Partners:

A marriage registration camp organized by Harahara Mahadeva Temple in Karanthur, Kozhikode, witnessed an overwhelming response, with more than 7,000 people turning up against the expected 1,000. The organizers had initially prepared only 1,500 application forms, which were quickly exhausted, forcing them to arrange photocopies as thousands queued up. The crowd was so massive that the queue stretched beyond the temple premises and reached two bus stops away, prompting police intervention to manage the situation. Around 80% of the applicants were men, with most male applicants aged above 30, while many women applicants were reportedly seeking a second marriage