changanassery-death

TOPICS COVERED

  • മകനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച മാതാപിതാക്കളുടെ രണ്ടു കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു

ദിവസങ്ങള്‍ക്കു മുന്‍പാണ് ചങ്ങനാശേരിയിലെ ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്.  സംഭവത്തിൽ മാതാപിതാക്കളെഴുതിയ കത്തിലെ വിവരങ്ങള്‍ പുറത്ത്. ചങ്ങനാശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (59), മകൻ സവിൻ (33) എന്നിവരാണ് മരിച്ചത്. അച്ഛനും അമ്മയും മരിച്ചതു കൊണ്ട് സവിനും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

Also Read: കാമുകിക്കൊപ്പം ഹോം സ്റ്റേയില്‍, ലഹരി ഉപയോഗിച്ചു കിറുങ്ങി; വാതില്‍ തുറന്നപ്പോള്‍ ട്വിസ്റ്റ്

തങ്ങളുടെ മരണശേഷം മകൻ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മകനെ നന്നായി നോക്കണമെന്നും ബന്ധുക്കൾക്ക് എഴുതിയ കുറിപ്പില്‍ സാജുവും അനുവും പറയുന്നു. ഭാര്യയും ഭർത്താവും എഴുതിയ 2 കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. രണ്ടിലും മകനെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയും ഭർത്താവും പുറത്തുപോകുമ്പോള്‍ ധരിക്കാറുള്ള നല്ല വസ്ത്രങ്ങൾ ധരിച്ചാണ് ആത്മഹത്യ ചെയ്തത്. 

മകന്റെ ശരീരത്തിൽ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാജുവും ഭാര്യ അനുവും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സവിൻ അടുക്കളയുടെ സമീപത്തെ വർക്ക് ഏരിയയിലാണ് തൂങ്ങിമരിച്ചത്. മാതാപിതാക്കൾ മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നതു കണ്ട സവിൻ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ബാങ്ക് രേഖകളും ഫോണുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 

വീടിനു സമീപത്തു താമസിക്കുന്ന ബന്ധുക്കൾ രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. രണ്ടു വർഷം മുൻപാണ് സവിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ അനുമോൾ കുവൈത്തിൽ ജോലി ചെയ്യുകയാണ്. ഇന്ന് നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.  സവിൻ മുൻപ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. സാജു മുൻപ് കോന്നിയിൽ പലചരക്ക് വ്യാപാരം നടത്തിയിരുന്നു. ചങ്ങനാശേരി എസ്ബി കോളജിന് എതിർവശത്ത് എംസി റോഡിനു സമീപത്താണ് വീട്. മുകൾനില കോളജ് വിദ്യാർഥികൾക്ക് ഹോംസ്റ്റേയായി നൽകിയിരുന്നു. സംഭവസമയം വിദ്യാർഥികൾ നാട്ടിൽ പോയിരിക്കുകയായിരുന്നു. മൂവരുടെയും സംസ്കാരം 3ന് നടക്കും. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

'He May Take His Own Life': Parents' Notes Reveal Fears About Son After Their Deaths:

A couple and their 33-year-old son were found dead at their home in Changanassery, Kottayam, with police suspecting a suicide following the parents' deaths. Two suicide notes written by the parents have revealed their concern that their son might take his own life after their deaths, urging relatives to take good care of him. Police suspect financial difficulties may have prompted the deaths and will examine bank records and mobile phones as part of the investigation. The son, Savin, was previously employed in the IT sector, while his wife Anumol works in Kuwait