kodikunnil-suresh-rajeev-chandrashekar

കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടിയതില്‍ വിവാദം. പുതിയ റേക്ക് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ തന്നെ ചതിച്ചത് രാജീവ് ചന്ദ്രശേഖറാണെന്നും കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കില്‍ ആരോപിച്ചു. പുതിയ മെമുവിന് പകരം കൊല്ലം–കോട്ടയം മെമുവിനെ എറണാകുളത്തേക്ക് നീട്ടയതോടെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. 

Also Read: ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

മെമു സർവീസ് എറണാകുളം വരെ നീട്ടിയത് പ്രഖ്യാപിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലെ കമന്‍റിന് മറുപടിയായാണ് കൊടിക്കുന്നിലിന്‍റെ ആരോപണങ്ങള്‍. പാസഞ്ചറിലെ കോട്ടയത്ത് നിന്നുള്ള യാത്രക്കാരുടെ എതിര്‍പ്പ് എംപിക്ക് നേരിടേണ്ടി വരുമെന്നും വേണാടിന് മുന്‍പ് എറണാകുളത്ത് നിന്നും വണ്ടി പ്രതീക്ഷിച്ചവര്‍ക്ക് പാരയായി എന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്‍റെ പോസ്റ്റിന് വന്ന കമന്റ്. ഇതിനാണ് മന്ത്രി രാജീവ് ചന്ദ്രശേഖരനെ വിമര്‍ശിച്ച് കമന്‍റിട്ടത്. ആ എതിർപ്പിന് ഞാൻ ഉത്തരവാദിയല്ലെന്നും റെയില്‍വേ മന്ത്രി പുതിയ റേക്ക് സമ്മതിച്ചതാണെന്നും ഇല്ലാതാക്കിയത് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ആണെന്നും എംപി മറുപടി കമന്‍റിട്ടു. രാജീവ് ചന്ദ്രശേഖറിനെ 'അഭിനവ യൂദാസ്' എന്നും അദ്ദേഹം എഴുതി.

kodikkunnil-comment

യാത്രക്കാരെ ബാധിക്കും 

കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40-ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമു എറണാകുളത്തുനിന്ന് വൈകുന്നേരം 5.25-ന് മടക്കയാത്ര ആരംഭിക്കുന്ന തരത്തിലാണ് സമയപുനക്രമീകരണം. കൊല്ലം–എറണാകുളം മെമു സർവീസിലെ സമയക്രമമാറ്റം കോട്ടയം വഴിയുള്ള യാത്രക്കാർക്ക് തിരിച്ചടിയായെന്നാണ് പ്രധാന പരാതി.  

Also Read: 'വൈകാരികമായി തകര്‍ന്നു പോയി'; ഷിവി സാറിനെ കെട്ടിപിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍

നിലവിൽ വൈകിട്ട് 5.40ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ പുതിയ സമയം 6.45 ആണ്. പുതിയ സമയക്രമം സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക. നിലവിലെ 5.40നുള്ള സമയം തന്നെ തുടരണമെന്നാണ് ഇവരുടെ ആവശ്യം.

എറണാകുളത്തു നിന്നും നാല് മണിയോടെയെങ്കിലും കോട്ടയം റൂട്ടിലേക്ക് ഒരു ട്രെയിൻ വേണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. വേണാട് എക്സ്പ്രസില്‍ അനുഭവപ്പെടുന്ന വൻ തിരക്ക് ഒഴിവാക്കുവാനായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച വണ്ടി വേണാടിന് തൊട്ടുപിന്നാലെയാണെന്നതാണ് ആക്ഷേപം. 

വേണാട് എറണാകുളം ടൗൺ സ്റ്റേഷൻ വിട്ട ശേഷം തൊട്ടു പുറകെ എറണാകുളം ജങ്ഷൻ സ്റ്റേഷൻ നിന്നും വൈകീട്ട് 5.25 നാണ് മെമു പുറപ്പെടുക. തൊട്ടുപിന്നാലെ 6.15 ന് മറ്റൊരു മെമു വഴി കൊല്ലത്തേക്കുണ്ട്. 

ENGLISH SUMMARY:

A major political row has erupted over the extension of the Kollam–Kottayam MEMU service up to Ernakulam, with MP Kodikunnil Suresh accusing BJP leader Rajeev Chandrasekhar of betraying daily commuters. Kodikunnil alleged via Facebook that Railway Minister Ashwini Vaishnaw had initially promised a new rake, but the existing service was instead extended due to intervention by Rajeev Chandrasekhar, whom he termed a "modern Judas." The reshuffled train timings have sparked intense anger among passengers, particularly government employees and regular commuters who rely on the evening service from Kottayam. Furthermore, commuters expressed frustration as the extended MEMU runs immediately behind the overcrowded Venad Express, failing to relieve peak-hour passenger congestion as originally demanded.