കൊല്ലം–കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ ഉത്തരവിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
കൊല്ലം–കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ ഉത്തരവിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പുതുക്കിയ സമയക്രമമനുസരിച്ച് ഉച്ചയ്ക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമു ട്രെയിൻ വൈകിട്ട് 5.05ന് എറണാകുളത്തെത്തും. മടക്കയാത്രയിൽ വൈകിട്ട് 5.25ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 6.45ന് കോട്ടയത്തും 9.25ന് കൊല്ലത്തും എത്തിച്ചേരും. Also Read: പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി പിതാവ്
എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലെന്ന യാത്രക്കാരുടെ പരാതിക്ക് മെമു സർവീസ് നീട്ടിയതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോട്ടയം–എറണാകുളം റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഏറ്റുമാനൂർ, കുറുപ്പുന്തറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലും നീട്ടിയ സർവീസിന് സ്റ്റോപ്പുണ്ടാകും. സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ ഉടൻ പ്രഖ്യാപിക്കും.
ENGLISH SUMMARY:
The Railways has issued an order extending the Kollam–Kottayam MEMU train service to Ernakulam. The decision follows a representation submitted by BJP Kerala State President Rajeev Chandrasekhar to Union Railway Minister Ashwini Vaishnaw. According to the revised schedule, the MEMU train will depart Kollam at 1:30 PM and reach Ernakulam at 5:05 PM. For the return journey, the train will leave Ernakulam at 5:25 PM, reach Kottayam at 6:45 PM, and arrive at Kollam at 9:25 PM.