kerala-university
  • സർവകലാശാല ധനകാര്യ കമ്മിഷൻ നിയമനം അംഗീകരിക്കാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി. കമ്മറ്റി യോഗത്തിൽ കമ്മിഷൻ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യുഡി എഫ് അംഗങ്ങൾ ഉൾപ്പെടെ എതിർപ്പ് ഉയർത്തി

സർവകലാശാല ധനകാര്യ കമ്മിഷൻ നിയമനം അംഗീകരിക്കാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി. കമ്മറ്റി യോഗത്തിൽ കമ്മിഷൻ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യുഡി എഫ് അംഗങ്ങൾ ഉൾപ്പെടെ എതിർപ്പ് ഉയർത്തി. ചെലവ് സർവകലാശാലകൾ വഹിക്കണമെന്ന നിർദ്ദേശത്തിൽ അംഗങ്ങൾ അതൃപ്‌തി രേഖപ്പെടുത്തി.

 

യുഡിഎഫ് അംഗങ്ങൾ അടക്കമുള്ളവർ നിർദ്ദേശം അംഗീകരിക്കാൻ ആവില്ല എന്ന നിലപാടെടുത്തു. 6 യുഡിഎഫ്, 4 എൽഡിഎഫ്, 2 ബിജെപി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സർക്കാർ നിർദ്ദേശത്തെ പിന്താങ്ങിയില്ല. കമ്മിഷന്റെ ഉദ്ദേശശുദ്ധിയിൽ എൽഡിഎഫ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.

ENGLISH SUMMARY:

The Kerala University Syndicate Finance Committee has opposed the government's proposal to establish a University Finance Commission. Members from the UDF, LDF, and BJP raised concerns, particularly over the proposal requiring universities to bear the commission's expenses. Finance Committee Chairman R. S. Sasikumar also declined to support the government’s decision.