ഭര്‍ത്താവ് കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ കാറിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (66)യാണ് മരിച്ചത്.
ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (66) ആണ് മരിച്ചത്. യാത്ര കഴിഞ്ഞ് ഇരുവരും വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. കാറിൽനിന്ന് ശോഭനകുമാരി ഇറങ്ങിയതിന് പിന്നാലെ മുരളീധരൻപിള്ള വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ ആദ്യം കാർപ്പോർച്ചിന്റെ തൂണിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. തുടർന്ന് ശോഭനകുമാരിയെയും കാർ ഇടിക്കുകയായിരുന്നു. കാറിനടിയിൽപ്പെട്ടാണ് ശോഭനകുമാരിയുടെ മരണം സംഭവിച്ചത്. ഭാരതീയ വിദ്യാമന്ദിർ സ്കൂളിലെ മുൻ പ്രധാനാധ്യാപികയായിരുന്നു ശോഭനകുമാരി.
ENGLISH SUMMARY:
A 66-year-old woman died after being run over by a car driven in reverse by her husband in Kottayam. The deceased has been identified as Shobhanakumari, a native of Kidangoor. The accident occurred when the couple returned home after a trip. Shobhanakumari had stepped out of the car when her husband, Muraleedharan Pillai, began reversing the vehicle. During the manoeuvre, the car reportedly went out of control and ran over her, resulting in her death.