thumba

TOPICS COVERED

തുമ്പപ്പൂവിന്‍റെ നൈര്‍മല്യമുള്ള പൂക്കളങ്ങള്‍ ഇന്ന് ഓര്‍മ്മയാണ്. എന്നാല്‍ പഴയകാലത്തിന്‍റെ പ്രൗഢി വീണ്ടെടുക്കാനായി തുമ്പപ്പൂ കൃഷി ചെയ്യുന്ന ഒരാളുണ്ട് കോഴിക്കോട് ഏറാമലയില്‍. അവിടെ കാണാം കര്‍ഷകനായ ശിവദാസിന്‍റെ തുമ്പപ്പൂപാടം. തുമ്പപ്പൂവിന്‍റെ വെണ്‍മ പൂക്കളങ്ങളില്‍ നിന്ന് അന്യം നിന്നിട്ട് കാലമേറെയായി. പച്ചപ്പിന്‍റെ നാട്ടിടവഴികളില്‍ പോലും കാണാനില്ലാത്ത തുമ്പയെ വീണ്ടെടുക്കുകയാണ് ശിവദാസന്‍. മൂന്നുറോളം ചെടികളാണ് വീട്ടുമുറ്റത്തെ തോട്ടത്തില്‍ പൂത്തുവിരിഞ്ഞു നില്‍ക്കുന്നത്.

വിത്തിട്ട് കൃഷി ചെയ്താണ് തുമ്പപ്പൂവിനെ വീണ്ടും മലയാളിയുടെ പൂക്കളത്തിലേക്ക് എത്തിക്കുന്നത്. ഓണത്തിനായി ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. ഇതിനൊപ്പമാണ് തുമ്പയും കൃഷി ചെയ്യുന്നതെന്ന് കര്‍ഷകനായ ശിവദാസന്‍ പറയുന്നു. 

തുമ്പപ്പൂ ആവശ്യമുള്ളവര്‍ക്ക് ശിവദാസന്‍റെ തോട്ടത്തില്‍ നിന്ന് സൗജന്യമായി ശേഖരിക്കാം. ജൈവകര്‍ഷകനായ ശിവദാസന്‍ തുമ്പപ്പൂ കൃഷി കൂടുതല്‍ വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ്. പൂക്കളങ്ങളില്‍ നിന്ന് നാട്ടുപൂക്കള്‍ അപ്രത്യക്ഷമാവുമ്പോഴാണ് പഴമയെ ശിവദാസന്‍ ചേര്‍ത്തുപിടിക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News highlights Shiva Dasan's dedicated Thumba poo cultivation in Eranmala, Kozhikode, aiming to revive the traditional white flower's presence in local 'poo-kkalams' (flower arrangements). His organic farming efforts are bringing back this native blossom, often freely available to those who need it, promoting the revival of heritage flora.