trissur-disctrict

ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾക്ക് കരുത്തേകി തൃശൂർ ജില്ല ഭരണകൂടം കലക്ടറേറ്റിൽ ഓണവിപണി സംഘടിപ്പിച്ചു. 17,18 തീയതികളിലായി കളക്ടറേറ്റ് അനെക്സ് ഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കായി കളക്ടറിന്‍റെ വക ഒരു പാട്ടുമുണ്ടായിരുന്നു. 

ഭിന്നശേഷകുട്ടികളുടെ സർഗാത്മകത  പ്രദർശിപ്പിക്കുന്നതിനായി നടത്തിവരുന്ന സാമൂഹിക സംരംഭം 'കൂടെ' യുടെ ആറാം ഘട്ടമായാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്തതയും മാനവികതയും ഒരുമിക്കുന്ന പരിപാടിയിൽ ഭിന്നശേഷിക്കാർ, സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ, ബഡ്സ് സ്കൂൾ കുട്ടികൾ എന്നിവർ നിർമിച്ച ഉൽപ്പന്നങ്ങളാണ് ഒരുക്കിയത്. 22 സ്ഥാപനങ്ങളാണ്  എക്സിബിഷനിൽ പങ്കെടുക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ  ഓണം ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ENGLISH SUMMARY:

Differently-abled children showcased their talents at the Onam market organized by the Thrissur District administration at the Collectorate. This inclusive event, part of the 'Kooda' initiative's sixth phase, featured products made by special needs students and various institutions, highlighting creativity and humanity.