Image From The Video
ഔദ്യോഗിക വാഹനം കണ്ടില്ലെങ്കില്‍ ഓട്ടോ പിടിച്ച് യാത്ര ചെയ്യുന്നത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഒരു പതിവുരീതിയാണ്. ഇത്തവണ ആലപ്പുഴയിലാണ് സംഭവം. ഒരു സ്വകാര്യ വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേയാണ് സംഭവം.
Also Read: 21 നൻപൻമാർ പിടിയിൽ; കൂടുതലും കണ്ണൂർ, തിരുവനന്തപുരം സ്വദേശികൾ; അർജുൻ ആയങ്കിക്ക് പിന്നാലെ കേരള പൊലീസ്
ഉദ്ഘാടനം നടന്ന സ്ഥലത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പുറത്തേക്കിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗികവാഹനം കണ്ടില്ല, പിന്നാലെ ആ സ്റ്റാന്‍ഡിലുണ്ടായിരുന്ന ഓട്ടോ വിളിച്ച് കയറുകയായിരുന്നു. ഔദ്യോഗിക വാഹനം സമീപത്തു തന്നെയുണ്ടെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജീവനക്കാരും പൊലീസുകാരും പലതവണ പറഞ്ഞെങ്കിലും അദ്ദേഹം കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
Also Read: ‘രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോകാന്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടു’; ഗുരുതരആരോപണം
ഓട്ടോയില്‍ കയറിയ ശേഷം പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ഇതുമതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുന്‍പ് തൃശൂര്‍വച്ചും മണ്ണാറശ്ശാലവച്ചും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരെ കുമരകത്തേക്ക് പോട്ടെ എന്നാണ് അന്ന് ഓട്ടോയില്‍ കയറിയ ശേഷം കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ ഉദ്ഘാടനം നടന്ന ഹരിപ്പാട് നിന്നും താമസസ്ഥലമായ കുമരകത്തേക്ക് നല്ല ദൂരമുണ്ട്. േകന്ദ്രമന്ത്രി എകദേശം രണ്ട് കിലോമീറ്റര്‍ ഓട്ടോയില്‍ യാത്ര ചെയ്യുകയും പിന്നീട് ഔദ്യോഗിക വാഹനമെത്തി യാത്ര തുടരുകയും ചെയ്യുകയായിരുന്നു. ഇറങ്ങിയ സമയത്തുതന്നെ വാഹനം കാണാത്തതിലുള്ള നീരസപ്രകടനമാണ് ഇന്നത്തെ സംഭവമെന്നാണ് അറിയുന്നത്.