Untitled design - 1

TOPICS COVERED

കണ്ണൂര്‍ ചെറുപുഴയില്‍ മരിച്ച രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സിന്‍റെ ചെലവായി പയ്യന്നൂര്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടെന്ന് പഞ്ചായത്തംഗം. തഹസില്‍ദാറിന്‍റ ആവശ്യപ്രകാരം ചെറുപുഴ റിവര്‍ റാഫ്റ്റിങ് ടീം  തനിക്ക് പണം കൈമാറിയെന്ന് ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്‍റണി പറഞ്ഞു. ആംബുലന്‍സ് വഴിമധ്യേ മാറ്റിയതിനാല്‍ പണം അവര്‍ക്ക് തിരിച്ചുനല്‍കിയെന്നും തഹസില്‍ദാര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും അനീഷ് പറഞ്ഞു

 

Also read: രാജേഷിന്റെ മൃതദേഹത്തോട് അനാദരം: തെളിവായി ദൃശ്യങ്ങൾ പുറത്ത്


രാജേഷിന്‍റെ മൃതദേഹത്തോട് അനാദരം കാട്ടിയെന്നതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫ്രീസറില്ലാതെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോകുന്നതും ചാവക്കാട് നിന്ന് ഫ്രീസറിലേക്ക് മാറ്റുന്നതുമാണ് ദൃശ്യം. മൃതദേഹത്തോട് കാട്ടിയത് അനാദരമാണെന്നും നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

നാല് ദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം പരിയാരത്തെ മോര്‍ച്ചറിയില്‍ നിന്ന് കയറ്റിയത് ഫ്രീസറില്ലാത്ത ആംബുലന്‍സിലായിരുന്നു.

 

എല്ലാ സംവിധാനവുമൊരുക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും പണം പ്രശ്നമായിരുന്നില്ലെന്നും ജില്ലാ കലക്ടര്‍ പ്രതികരിച്ചു. സ്വകാര്യ ആംബുലന്‍സുകാര്‍ വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അതൊഴിവാക്കിയതെന്നാണ് പയ്യന്നൂര്‍ തഹസില്‍ദാരുടെ വാദം. വീഴ്ചയില്‍ തഹസില്‍ദാരെയും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും കലക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. 

 

തഹസില്‍ദാര്‍ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

ENGLISH SUMMARY:

Malayala Manorama Online News reports on a serious accusation against the Payyanur Tehsildar for allegedly demanding money to transport the body of Rajesh, a rescue worker, from Kannur to Thiruvananthapuram. This incident has sparked outrage and led to investigations into potential negligence and corruption.