arjun-ayanki-edappal
  • അർജുന്റെ സഹായികളെ വിവിധ ജില്ലകളിലായി ചോദ്യം ചെയ്യുകയാണ്. അര്‍ജുന്‍ നിരന്തരം ബന്ധപ്പെടുവന്നവരും സഹായികളുമായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ തുടരുന്ന അര്‍ജുന്‍ ആയങ്കിക്കായി നാടെങ്ങും അരിച്ചു പെറുക്കി പൊലീസ്. അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ച നാലുപേരെ പൊലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. അർജുന്റെ സഹായികളെ വിവിധ ജില്ലകളിലായി ചോദ്യം ചെയ്യുകയാണ്. അര്‍ജുന്‍ നിരന്തരം ബന്ധപ്പെടുവന്നവരും സഹായികളുമായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ വളപട്ടണത്ത്  7 പേരെ കരുതൽ തടങ്കിലിലാക്കി.

അതിനിടെ ബുധനാഴ്ച അര്‍ജുന്‍ എടപ്പാളിലെ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടയിലും  സമൂഹമാധ്യമ അക്കൗണ്ടിലൂടെ പൊലീസിനെ പരിഹസിക്കുന്നതും വെല്ലുവിളിയും അര്‍ജുന്‍ തുടരുകയാണ്. മുട്ടിന് വെടിവച്ചാലും മുട്ടുകുത്തില്ലെന്നായിരുന്നു അര്‍ധരാത്രിയിലെ ഫെയ്സ്ബുക്ക് പോസ്റ്റ്. അര്‍ജുന്‍റെ സഹോദരന്‍ അഖിലിനെ ഇന്നലെ തൃശൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ എറണാകുളം ഊന്നുകല്‍ പൊലീസിന് കൈമാറി. 

അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതില്‍ അര്‍ജുനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി തനിക്ക് അറിയില്ലെന്നും റൗഡികള്‍ പലതും പറയും, അക്കാര്യങ്ങളെല്ലാം പൊലീസ് നോക്കിക്കോളുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

ENGLISH SUMMARY:

Kerala Police have intensified a statewide manhunt for Arjun Ayanki, who continues to evade authorities while openly challenging the police and the Home Minister. Four individuals who allegedly helped Ayanki escape have been arrested from Malappuram, while seven others have been taken into preventive detention in Valapattanam, Kannur, as part of an investigation targeting his close associates and communication network. Meanwhile, CCTV footage emerged showing Ayanki visiting an Ayurvedic hospital in Edappal on Wednesday, even as he continues to mock law enforcement on social media, posting a midnight challenge stating he won't kneel even if shot in the knee. This follows the police custody of his brother, Akhil, in Thrissur and a fresh cyber case registered against Ayanki for insulting the Chief Minister on Facebook.