vedan-pinarayi-vijayan

പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് റാപ്പര്‍ വേടന്‍. ഭരണത്തില്‍ കയറിയതേ ഉള്ളൂവെന്നും സമയം കൊടുക്കണെമെന്നും വേടന്‍ പറഞ്ഞു. തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവൽ കൂട്ടായ്മ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ. 

'ഭയങ്കര ജനാധിപത്യ മര്യാദയോടെ ആണ്ടിൽ ഒരിക്കൽ നടക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. ജനങ്ങൾക്ക് ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും പറയാൻ അധികം സമയമായിട്ടില്ല. ഇപ്പോൾ ഭരണത്തിൽ കയറിയിട്ടേയുള്ളൂ. സമയം കൊടുക്കൂ. നല്ലതുതന്നെ നടക്കും. സമയം കൊടുത്തേ പറ്റൂ. ദക്ഷിണേന്ത്യയിൽ മൊത്തമായി വലിയ രാഷ്ട്രീയമാറ്റം നടന്നിരിക്കുകയാണ്,' വേടൻ പറഞ്ഞു. 

എല്‍ഡിഎഫിന്‍റെ പരാജയത്തെ പറ്റിയും വേടന്‍ സംസാരിച്ചു. 'ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യങ്ങളല്ല', എന്നായിരുന്നു വേടന്‍ പറഞ്ഞത്. അതേസമയം പിണറായി വിജയന്റെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ വേടന്‍ തയാറായില്ല. 'വെറുതേ ഇരുന്നോണം നിങ്ങൾ' എന്ന് പറഞ്ഞ് വേടന്‍ ഒഴിഞ്ഞുമാറി. 

ENGLISH SUMMARY:

New government evaluation is not yet time, according to rapper Vedan. He believes the public should give the new administration time to govern, emphasizing that significant political changes have occurred across South India.