pinarayi-angry-media-vizhinjam

വിഴിഞ്ഞം വിഷയത്തില്‍ സിപിഎമ്മിലെ ഭിന്നതയെ കുറിച്ച് ചോദിച്ചതില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയുമെന്നും നിങ്ങള്‍ ഇവിടെ ഇങ്ങനെ വടിയും നീട്ടി നില്‍ക്കേണ്ടതില്ല എന്നുമായിരുന്നു പിണറായിയുടെ മറുപടി. ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

നേരത്തെ കേരള ഹൗസില്‍ നിന്ന് സുര്‍ജിത് ഭവനിലേക്ക് പോകവേയും പിണറായി മാധ്യമപ്രവര്‍ത്തകരോട് ചൊടിച്ചിരുന്നു. കാല്‍ എടുക്കുന്നതിന് മുന്‍പ് കാറിന്‍റെ ഡോര്‍ അടയ്ക്കുകയാണോ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെടല്‍. 

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരികള്‍ എംഎസ്​സിക്ക് അദാനി ഗ്രൂപ്പ് കൈമാറാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിനെതിരെ പിണറായി വിജയന്‍ രൂക്ഷമായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കരാര്‍ വ്യവസ്ഥകളുടെയും സെബി നിര്‍ദേശങ്ങളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി സെബിക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നതയും പരസ്യമാണ്. 

ENGLISH SUMMARY:

Kerala Leader of the Opposition Pinarayi Vijayan lost his temper during a media interaction in Delhi, reacting sharply to questions concerning internal disagreements within the CPM over the Vizhinjam port deal. When pressed about the party’s perceived divided stance, Vijayan snapped at journalists, asserting that he would choose when to speak and dismissing their persistent questioning. This outburst occurred amid growing public scrutiny over the equity transfer between Adani Group and MSC, which the CPM leadership has labeled an "illegal" contract violation. While the party official line remains one of unified opposition to the deal, the recent, conflicting statements from senior veterans have fueled media speculation of an internal rift. Vijayan’s volatile demeanor comes at a time of significant political pressure, as he balances the port controversy with his scathing criticism of the government's response to the Wayanad debris slip disaster. The incident highlights the growing impatience of the opposition leadership as they attempt to hold the government accountable while managing their own party's internal communication challenges