jayan

മഹാനടന്മാരായ നസീറിന്‍റെയും ജയന്‍റെയും വലംകയ്യായിരുന്ന ചൂനാട് രാജനെ പരിചയപ്പെടാം. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തുമ്പോഴും വർഷങ്ങൾക്കു മുന്‍പുള്ള ഓർമകളെ ചേർത്തുപിടിക്കുകയാണ് ചൂനാട് രാജൻ. 

1972ൽ സിനിമാ മോഹവുമായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലെത്തിയതാണ് ചൂനാട് രാജൻ. അവിടെവച്ച് മഹാനടൻ ജയൻ, 20 കാരനായ രാജനെ സഹായിയായി ഒപ്പം കൂട്ടി. രാജനെ നടൻ നസീറിന് പരിചയപ്പെടുത്തിയതും ജയൻ തന്നെ. കോളിളക്കം ഷൂട്ടിനിടെ ജയൻ അകാലത്തിൽ പൊലിഞ്ഞപ്പോൾ നസീർ ഒപ്പം കൂട്ടി. ചലച്ചിത്ര മേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചപ്പോൾ നസീർ രാജനെ ബന്ധുവിനൊപ്പം മസ്കറ്റിലേക്ക് അയച്ചു. താൻ സ്ഥിരം ഉപയോഗിച്ചിരുന്ന ചാരു കസേരയും സമ്മാനമായി നൽകി. മഹാനടന്മാരുടെ ഓർമകളെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയാണ് 64കാരൻ.

Chunnad Rajan: The Unsung Hero Behind Nazir and Jayan:

Chunnad Rajan, a close associate of Malayalam cinema legends Prem Nazir and Jayan, cherishes his memories from the film industry. Having returned to his hometown after years of expatriate life, he continues to hold onto the recollections from his time working with these iconic actors