dates

TOPICS COVERED

കഠിനമായ ചൂട് തുടരുന്നതിനിടെ തൃശൂര്‍ കാഞ്ഞാണി കരുവന്തലയില്‍ ഈന്തപ്പന കുലച്ചു. പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈന്തപ്പന കുലച്ചത്. ചുട്ടുപഴുത്ത കാലാവസ്ഥയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഈന്തപ്പന ഇങ്ങനെ കുലച്ചു നില്‍ക്കാറുള്ളത്. ഇന്ത്യയിലാണെങ്കില്‍ രാജസ്ഥാനിലും ഗുജറാത്തിലും. കേരളത്തില്‍ നേരത്തെ ഈന്തപ്പന കുലച്ചത് മലപ്പുറത്തും കോഴിക്കോടും വയനാടുമാണ്. 

വെയില്‍ കൂടുതലുള്ള ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. കുറഞ്ഞ ഈര്‍പ്പമ വേണം. മഴയും തീവ്രമായി ഉണ്ടാകരുത്. മണല്‍ മിശ്രിത മണ്ണാണ് ഉത്തമം. കനോലി കനാലിന്‍റെ തീരത്തുള്ള ബ്ലൂസെറിന്‍ ഹോട്ടലിന്‍റെ വളപ്പിലാണ് ഈന്തപ്പഴം കുലച്ചത്. മണല്‍ മിശ്രിത മണ്ണാണ് ഇവിടുത്തെ. കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരെത്തി ഉടമകള്‍ക്കു കൂടുതല്‍ നിര്‍ദ്ദേശം നല്‍കി. കൃത്രിമ പരാഗണം വേണം. ഈന്തപ്പനയിലെ വിളവെടുപ്പ് ഉടനുണ്ടാകും. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല പഴുത്ത ഇനം കിട്ടാന്‍ പ്രയാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. 

Rare Date Palm Harvest in Thrissur:

Date palm fruiting Kerala is a rare occurrence, with a date palm in Thrissur's Kanjani Karuvanthala bearing fruit after a twelve-year wait. This event highlights the optimal growing conditions for date palms, typically found in arid regions like the Gulf, Rajasthan, and Gujarat