അറക്കുന്നതിന് പത്തു മിനിറ്റ് മുൻപ് കാങ്കയം കാളയെ സ്വന്തമാക്കി തട്ട സ്വദേശിയായ ഫാം ഉടമ. രക്ഷിച്ചെടുത്ത കാളയെ എത്തിച്ച് കാളവണ്ടി സവാരിയും തുടങ്ങി. സ്വന്തമാക്കിയത് പണ്ടേ മോഹിച്ച കാളയെ.
തട്ടയിലെ നന്ദനം ഫാം ഉടമ ചിക്കു നന്ദനെയാണ്. അറവുകാരുടെ കയ്യിൽ നിന്ന് കാങ്കയം ഇനത്തിൽപെട്ട കാളയെ വിലയ്ക്കു വാങ്ങി നാട്ടിൽ എത്തിച്ചത്. കമ്പത്തുനിന്നാണ് കാളയെ കിട്ടിയത്. മുൻപൊരിക്കൽ ഈ കാളയെ കണ്ട് മോഹിച്ചതാണെങ്കിലും വില ഒത്തില്ല. പിന്നീടാണ് കാളയെ അറവുകാർ കൊണ്ടുപോയെന്നറിഞ്ഞത്. അതിവേഗം കമ്പത്ത് പാഞ്ഞെത്തിയാണ് കാളയെ സ്വന്തമാക്കിയത്. പത്തുമിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ കാളയുടെ ജീവൻ നഷ്ടമാകുമായിരുന്നു. നാട്ടിൽ ഫാമിൽ എത്തിച്ച് മാണിക്യൻ എന്ന് പേരിട്ടു മെരുക്കിയെടുത്തു. കുട്ടികളുമായി വരെ ചങ്ങാത്തം. അങ്ങനെയാണ് കാളവണ്ടി യാത്ര എന്ന ആശയം ഉദിച്ചത്. രണ്ടു കാളകളെ കെട്ടുന്ന വണ്ടിയുണ്ടെങ്കിലും മാണിക്യനെ കൊണ്ടുവന്നത് ഒറ്റക്കാളവണ്ടിയിൽ കെട്ടാൻ വേണ്ടിയാണ്. വണ്ടിക്കാളകളാണ് കാങ്കയം ഇനം
കാളവണ്ടി സവാരി ആസ്വദിക്കാൻ കുട്ടികളും മുതിർന്നവരും അടക്കം എത്തുന്നുണ്ട്. സിനിമകളിലേക്ക് മൃഗങ്ങളെയും ചിക്കു നന്ദന നൽകുന്നുണ്ട്. ഒട്ടേറെ പ്രശസ്തമായ സിനിമകളിൽ അഭിനയിച്ച കുതിരയും കഴുതയും എല്ലാം ഇവിടെയുണ്ട്. വീട്ടിൽ തന്നെയാണ് ഒരു ഫാമും പാർക്കും ഒരുക്കിയിരിക്കുന്നത്. കുതിരവണ്ടി സവാരി അടക്കമുള്ള സൗകര്യങ്ങളും ഉണ്ട്.