കാറുകള്‍ തന്നെ അപൂര്‍വമായിരുന്ന 70 കളില്‍ ബെന്‍സ് കാറില്‍ പോയ തൊഴിലാളി നേതാവിനെ കുറിച്ചാണ് ഇനി. ഈ ബെന്‍സ് കാര്‍ കേരള രാഷ്ട്രീയത്തിലും വിവാദങ്ങളിലും നിറഞ്ഞു നിന്നു. കെ.എല്‍.യു 1111 ബെന്‍സ് കാറിന്‍റെ വിശേഷങ്ങളിലേക്ക്.
കൊല്ലത്തെ രാഷ്ട്രീയം തെളിലാളികളുമായി ബന്ധപ്പെട്ടത്. കശുവണ്ടി തെഴിലാളികള്‍, മലയോര കര്‍ഷകര്‍ , മല്‍സ്യത്തൊഴിലാളികള്‍ ഇങ്ങനെ നീളുന്നു ആ നിര. അവിടെ നിന്നാണ് ബേബിജോണ്‍ കേരള രാഷ്ട്രീയത്തിലെ അതികായകനായി വളരുന്നത്. 75 ല്‍ വാങ്ങിയ ഈ ബെന്‍സ് കാറില്‍ സഞ്ചരിച്ചാണ് ബേബി ജോണ്‍ തൊഴിലാളി നേതാവായി വളര്‍ന്നത്.
മുതലാളിയായിരിക്കുമ്പോള്‍ തൊഴിലാളി നേതാവായെന്ന അപൂര്‍വത. 80 കളില്‍ ആര്‍.എസ്.പി യുടെ തന്നെ ഐ.ആര്‍.ഇ യിലെ തൊഴിലാളി നേതാവായ സരസനെ കാണാതായത് വലിയ രാഷ്ട്രീയ വിവാദമായി മുഴങ്ങിയ കാലത്ത് പ്രതിഷേധം പലപ്പോഴും ഈ ബെന്‍സ് കാറിനു മുന്നിലും വന്നിട്ടുണ്ട്.
സരസന്‍ വിവാദം വന്ന ശേഷം 82 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചവറയിലെ എക്കാലത്തേയും കുറഞ്ഞ ഭൂരിപക്ഷമായ 621 വോട്ടിനാണ് ബേബിജോണ്‍ വിജയിക്കുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൊഴിലാളി നേതാവായ ബേബി ജോണിന്‍റെ ബെന്‍സ് കാറിലെ സഞ്ചാരത്തെ കുറിച്ച് പരിഹസിച്ചു സംസാരിച്ചിരുന്നു.
ഇന്ത്യയില്‍ തന്നെ രണ്ട് തെഴിലാളി നേതാക്കന്‍മാര്‍ മാത്രമേ ബെന്‍സില്‍ സഞ്ചരിക്കുന്നവര്‍ ഉള്ളൂ എന്നായിരുന്നു ജി. കാര്‍ത്തികേയന്‍ നിയമസഭയില്‍ ഉന്നയിച്ചത്. പിന്നീട് ആര്‍.എസ്.പി മുഴുവനായി കേണ്‍ഗ്രസില്‍ ചേര്‍ന്നതും ചരിത്രം