ഒരു വിളിയിൽ തീരാവുന്ന പരീക്ഷാപ്പേടി. ഏത് ആശങ്കയും നിമിഷ നേരം കൊണ്ട് വഴി മാറും അല്ലെങ്കിൽ അതിനുള്ള വഴിയൊരുക്കും. പരീക്ഷാ കാലമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീ ഹെൽപ്പ് 1800 425 2844 എന്ന നമ്പരിലേക്ക് വിളിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൂർണമായും ആശങ്ക നീങ്ങും. മറുതലയ്ക്കൽ കരുതലുണ്ടെന്ന് കരുതിയുള്ള വിളിയാണ്. നിരാശപ്പെടേണ്ടി വരില്ല. ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കും.
1800 425 2844 എന്ന നമ്പരിൽ പരീക്ഷാ പേടിയുള്ള ആർക്കും വിളിക്കാം. കുട്ടികളെന്നോ, രക്ഷിതാവെന്നോ വ്യത്യാസമില്ലാതെ. ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനം ഉള്‍പ്പെടെ നേരിടുന്നതിനുള്ള സഹായവും ഇവിടെ നിന്നും ലഭിക്കുന്നതാണ്. വിദഗ്ധരായ അധ്യാപകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷ അവസാനിക്കുന്നതു വരെ ടോൾ ഫ്രീ സംവിധാനമായി ഇത് പ്രയോജനപ്പെടുത്താം. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ മറുപടി നൽകാൻ വിദഗ്ധരായ അധ്യാപകരുടെ സംഘമുണ്ടാവും. പരിഹാരം വേണ്ട ജില്ലയിൽ പ്രത്യേക സംഘം നിങ്ങളുടെ അരികിലെത്തി പൂർണമായും ആശങ്ക നീക്കും. പരീക്ഷയെ നേരിടാം. ആത്മവിശ്വാസത്തോടെ.