sherli-sslc-result

പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുക മുന്‍ റാങ്ക് ജേതാവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. ഷര്‍മിള മേരി ജോസഫ് 1986 ലെ പത്താം തരം പരീക്ഷയിലെ മൂന്നാം റാങ്കു കാരിയായിരുന്നു. പിനനീട് ഐഎഎസ് നേടി. 

സർക്കാരിൽ  പ്രിൻസിപ്പൽ സെക്രട്ടറിയാണെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്നതിനാലാണ് ഷര്‍മിള ഫലപ്രഖ്യാപനം നടത്തുക. പുതിയ സർക്കാർ അധികാരം ഏറ്റിട്ടില്ലെന്നതിനാലാണ് ഇത്തവണ ഉദ്യോഗസ്ഥര്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. 

4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിവരങ്ങൾ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.

ENGLISH SUMMARY:

Kerala SSLC result announcements are highly anticipated by over 4.17 lakh students, with official websites providing access to the latest updates. The upcoming SE exam and Plus One admission process are also scheduled for the coming weeks, offering further opportunities for students.