perumbalam-bridge

എറണാകുളം - പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമായ പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം ഏഴിന് പാലം നാടിന് സമര്‍പ്പിക്കും. അഞ്ച് ദിവസത്തെ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

വേമ്പനാട് കായല്‍ പരപ്പിന് മുകളില്‍ വിസ്മയപ്പാലം യാഥാര്‍ഥ്യമായി. പെരുമ്പളം ദ്വീപും അരൂക്കുറ്റി വടുതലയും കൈകോര്‍ക്കുകയാണ്. ഓളപ്പരപ്പില്‍ ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യരുടെ കാലങ്ങളായുള്ള കാത്തിരിപ്പിനും കലഹങ്ങളും അവസാനമാകുന്നു. കേരളത്തില്‍ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം കൂടിയാണ് പെരുമ്പളത്തേത്. 

ആഹ്ളാദത്തിന് ഡബിള്‍ ബെല്‍ അടിച്ച് പെരുംപാലത്തിലൂടെ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.  1,157 മീറ്റര്‍ നീളത്തില്‍ ഇരുകരകളെത്തൊട്ട് ബോസ്ട്രിങ് ആര്‍ച്ച് പാലം. വീതി, 11 മീറ്റര്‍. ഒത്തടുവിലെ മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകളുടെ ലുക്ക് ഒന്ന് കണേണ്ടതുതന്നെ. മഴവില്‍ അഴകിന്‍റെ മനോഹാരിത. ബോട്ടുകള്‍ക്കും ജങ്കാറുകളുകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഇനിയില്ല. യാത്രക്ലേശം മൂലംനേരിട്ട പ്രതിസന്ധികളുടെ കണ്ണീര്‍ക്കഥകള്‍ക്കും അറുതിയാകുന്നു.

വേമ്പനാട് കായലിന് മുകളിലെ പാതയിലൂടെ പെരുമ്പളത്തേയ്ക്ക് ഹോണ്‍ മുഴക്കിയെത്താന്‍ പോകുന്നത് വിനോദസഞ്ചാരത്തിന്‍റെ പുതിയ സാധ്യതകളാണ്. റിസോര്‍ട്ടുകള്‍. ഹോം സ്റ്റേകള്‍. ജലഗതാഗത സൗകര്യങ്ങള്‍. 

 

ENGLISH SUMMARY:

The long-awaited Perumbalam Bridge, connecting Perumbalam Island to Arookutty Vaduthala across the Vembanad Lake, is ready for inauguration by Chief Minister Pinarayi Vijayan on the 7th of next month. Spanning 1,157 meters with a width of 11 meters, it is one of the longest bridges over backwaters in Kerala and features three magnificent bowstring arches. A successful KSRTC test run was recently conducted, marking the end of years of travel woes and reliance on ferries. This architectural marvel is expected to boost local tourism, opening new doors for resorts, homestays, and water transport in the region.