firoz-new-video

പാചകം ഇഷ്ടപ്പെടുന്നവര്‍ക്കും പുതിയ പാചകം പരീക്ഷിക്കുന്നവര്‍ക്കും ഇഷ്ടപ്പെടുന്ന ഫുഡ്‌ വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ പാചകവുമായി മലയാളികളെ രുചിയിലേക്ക് അടുപ്പിച്ച ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്ക്ക് ഏറെ ആരാധകരാണുള്ളത്. വലിയ അളവിൽ ആഹാരം ഉണ്ടാക്കുന്ന യൂട്യൂബർ എന്ന നിലയിലാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ മുതലയെ കറി വച്ചിരിക്കുകയാണ് ഫിറോസ്. ചൈനയില്‍ നിന്നാണ് ഫിറോസിന്‍റെ വിഡിയോ. Also Read : പന്നിയെ നിര്‍ത്തിപ്പൊരിക്കാന്‍ ഫിറോസ്

മുളകിട്ട് തനി നാടന്‍ സ്റ്റൈലിലാണ് മുതലക്കറി റെഡിയാക്കിയിരിക്കുന്നത്. എന്നാല്‍ ഫിറോസ് മുതലയെ കഴിച്ചില്ല. നല്ല മസാല മണമുണ്ടെന്നും നല്ല വിഭവമാണെന്നും ഫിറോസ് പറയുന്നുണ്ട്. ചൂടുവെള്ളത്തിലാണ് മുതലയുടെ തൊലി പൊളിക്കുന്നത്. വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 100 കിലോ മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍. എന്നിവയടക്കമുള്ള വിഡിയോകൾ ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ സൈബര്‍ ലോകത്ത് വൈറലായത്.

നേരത്തെ താന്‍ ചെയ്യുന്ന വിഡിയോകള്‍ക്കെല്ലാം സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് പന്നിയെ കറി വയ്ക്കുമോ എന്ന്, അത് ചെയ്യാനാണ് പോകുന്നതെന്നും ഫിറോസ് വിഡിയോയില്‍ പറയുന്നുണ്ടായിരുന്നു. ‘ഞാന്‍ ഏത് വിഡിയോ ചെയ്താലും അതിന്റെയെല്ലാം അടിയില്‍ വന്ന് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഫിറോസിന് പന്നിയെ കറി വയ്ക്കാന്‍ പറ്റുമോ, കഴിക്കാന്‍ പറ്റുമോ, എന്ന് ഏതായാലും അത്തരം ചോദ്യം ചോദിക്കുന്നവരോട്, ഞ​ാന്‍ ഇതാ പന്നിയെ ഗ്രില്ല് അടിക്കാന്‍ പോകുന്നു.’- ഫിറോസ് പറഞ്ഞു.

ENGLISH SUMMARY:

Firoz Chuttipara is a popular food vlogger known for his unique and large-scale cooking videos. He recently gained attention for cooking crocodile curry in a traditional Kerala style, showcasing his adventurous culinary approach.