ഹിന്ദു വിശ്വാസി ആണെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരുപാട് താന്‍ അനുഭവിച്ചെന്ന് നടി അനുശ്രീ. ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നാണ് തന്നെ പഠിപ്പിച്ചതെന്നും അതില്‍ ഉറച്ച് നില്‍ക്കാനാണ് തനിക്ക് താല്‍പര്യമെന്നും അനുശ്രീ പറയുന്നു. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥി എത്തിയപ്പോഴാണ് അനുശ്രീ തന്‍റെ നിലപാട് അറിയിച്ചത്. തന്‍റെ വിശ്വാസങ്ങളാണ് എന്നും വലുതെന്നും താരം പറഞ്ഞു.
മതതീവ്രവാദം പഠിക്കാനല്ലാ താന്‍ ബാലഗോകുലത്തില്‍ പോയതെന്നും ബാലഗോകുലത്തിൽ പഠിച്ച പാഠങ്ങൾ ഇന്നും പ്രചോദനമാകുന്നുവെന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയണമെന്നാണ് പഠിപ്പിച്ചതെന്നും അനുശ്രീ പറയുന്നു.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് വിശ്വാസം കുറഞ്ഞെന്നും ഭൂമി ദേവിയെ ചവിട്ടിയാണ് നമ്മള്‍ നടക്കുന്നതെന്നും അനുശ്രീ പറയുന്നു. നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്രയില്‍ ഭാരതാംബയായി എത്തിയ അനുശ്രീ വിവാദത്തില്‍പ്പെട്ടിരുന്നു. അനുശ്രീയുടെ ആര്‍ എസ് എസ് ബന്ധത്തെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെതിരെ അനുശ്രീ തന്നെ രംഗത്തെത്തിയിരുന്നു. ചെറുപ്പം മുതല്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും അതില്‍ രാഷ്ട്രീയമില്ല എന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.